
കർഷകരുടെ മാർച്ച് ആരംഭിച്ചു; പോലീസ് നടപടിയിൽ അതിർത്തികളിൽ ഗതാഗതക്കുരുക്ക്
ഡൽഹിയിലേക്കുള്ളകർഷകരുടെ മാർച്ച് ആരംഭിച്ചു. ട്രാക്ടറുകളിലാണ് കർഷകർ ഡൽഹിയിലേക്ക് തിരിച്ചത്. മാർച്ച് തടയാനായി ഡൽഹിയുടെ അതിർത്തികളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഒന്നിലേറെ വരികളായാണ് കോൺക്രീറ്റിന്റെ ഉൾപ്പെടെ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതോടെ ഗുരുഗ്രാം, സിംഘു, ഗാസിപ്പുർ തുടങ്ങിയ അതിർത്തികളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി പോലീസിന് പുറമെ സായുധസേനയും കർഷക പ്രക്ഷോഭം നേരിടാൻ രംഗത്തുണ്ട്. ഒരാളെ പോലും ഡൽഹിയുടെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പഴുതടച്ച സംവിധാനങ്ങളാണ് മാർച്ചിനെ നേരിടാനായി ഒരുക്കിയതെന്ന്…