കർഷകർക്ക് ആശ്വാസമായി ബിഷയിലെ കിംങ് ഫഹദ് ഡാം തുറന്നു

മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ബി​ഷ​യി​ലെ കിം​ങ്ങ് ഫ​ഹ​ദ് ഡാം ​തു​റ​ന്ന​താ​യി അ​സീ​ർ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ 174 ദി​വ​സ​ത്തേ​ക്കാ​ണ് തു​റ​ക്കു​ന്ന​ത്. 30 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്‌​തീ​ർ​ണ​മു​ള്ള അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും പാ​ലി​ച്ചാ​ണ് തു​റ​ന്നു​വി​ട്ട​ത്. പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സ്സു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന​ത്തി​നും ഇ​തു​വ​ഴി ഫ​ലം കി​ട്ടു​ന്നു. പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, വാ​ദി ബി​ഷ​യി​ലെ കാ​ർ​ഷി​ക സീ​സ​ണു​ക​ൾ​ക്ക​നു​സ​രി​ച്ച്, ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ല​സ്രോ​ത​സ്സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും…

Read More

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. പാലക്കാട് ചെറിയ കോട്ടമൈതാനത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നരേന്ദ്രമോദി രാജ്യത്തെ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കര്‍ഷകര്‍ സമരത്തിലാണ്. അതിസമ്പന്നരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന നരേന്ദ്രമോദി സര്‍ക്കാര്‍, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാത്തതെന്തെന്നാണ് അവര്‍ ചോദിക്കുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഒന്നാമതായി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നിയമപരമായി താങ്ങുവില ഉറപ്പാക്കും. രണ്ടാമതായി കര്‍ഷകരുടെ ബാങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളും. തൊഴിലാളികള്‍ക്ക് കുറഞ്ഞത് 400 രൂപയെങ്കിലും ദിവസക്കൂലി…

Read More

സമരം വ്യാപിപ്പിക്കാൻ കർഷകർ; അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പഞ്ചാബിലും ഹരിയാനയിലും 60 ഇടങ്ങളിൽ ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍. ഇന്ന്  ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം നാലു വരെയാണ് പ്രതിഷേധം. രണ്ടാം കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് ട്രെയിനുകള്‍ തടയുക. പ്രതിഷേധം നേരിടുന്നതിന്‍റെ ഭാഗമായി അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രശ്‌നങ്ങൾ രൂക്ഷമാകാതിരിക്കാൻ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ചുരുങ്ങിയ താങ്ങുവിലക്ക് പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവയുടെ മാത്രം സംഭരണം ഏറ്റെടുക്കാമെന്ന കേന്ദ്രം നിർദേശം സംയുക്ത കിസാൻ മോർച്ച…

Read More

കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച കർഷകർ ബസുകളിലും ട്രെയിനുകളിലുമായി ഇന്ന് ഡൽഹിയിലെത്തും. മാർച്ചിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ വലിയ സുരക്ഷാ വിന്യാസമുണ്ട്. ഇതിന് പുറമെ റയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ വർദ്ധിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി – ഹരിയാന ദേശീയപാത അതിർത്തിയിൽ പൊതുജനത്തിനായി ഗതാഗതം തുറന്ന് നൽകിയിരുന്നു. എന്നാൽ കർഷകർ എത്തുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ അർദ്ധരാത്രി മുതൽ വീണ്ടും സുരക്ഷ കർശനമാക്കി. നഗരത്തിനകത്തും വിവിധ ഇടങ്ങളിൽ പരിശോധന ഉണ്ടാകും. നേരത്തെ ട്രാക്ടറുകളിൽ എത്തിയ…

Read More

ഹൈവേ തടഞ്ഞ് ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍; അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്

ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, ബാഗ്പത്, ഹാപൂർ, അംറോഹ എന്നിവിടങ്ങളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായിട്ടാണ് ട്രാക്ടറുകൾ പാര്‍ക്ക് ചെയ്ത് ഹൈവേ തടഞ്ഞത്. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് നാലുമണി വരെയാണ് സമരം. ഭാരതിയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നാണ്‌ ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നത്‌. യമുന എക്‌സ്പ്രസ് വേ, ലുഹാർലി ടോൾ പ്ലാസ, മഹാമായ ഫ്‌ളൈഓവർ എന്നിവിടങ്ങളിലും കര്‍ഷകരുടെ ട്രാക്ടറുകള്‍ നിറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും…

Read More

ഇന്ന് മെഴുകുതിരി സമരം; 29 വരെ ‘ദില്ലി ചലോ’ മാർച്ച് നിർത്തിവയ്ക്കും: സംയുക്ത കിസാൻ മോർച്ച

‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തിവയ്ക്കുമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) അറിയിച്ചു. അതുവരെ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ തന്നെ തുടരാനും കർഷകർ തീരുമാനിച്ചു. തുടർനടപടികൾ 29നു യോഗം ചേർന്നു തീരുമാനിക്കും. ഇന്നു മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. ഫെബ്രുവരി 26ന് ലോക വ്യാപാര സംഘടനയുടെയും (ഡബ്ല്യുടിഒ) മന്ത്രിമാരുടെയും കോലം കത്തിക്കും. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച…

Read More

കേന്ദ്ര സർക്കാരിൻറെ കാർഷികവിരുദ്ധനയങ്ങൾക്കെതിരെ കർഷകരുടെ സമരം തുടരും

കേന്ദ്ര സർക്കാരിന്റെ കാർഷികവിരുദ്ധനയങ്ങൾക്കെതിരായ കർഷകരുടെ സമരം തുടരും. കർഷക നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള നാലാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ കർഷകർ തള്ളുകയാണ് ഉണ്ടായത്. കേന്ദ്രത്തിന്റെ നിർദേശങ്ങളിൽ കർഷകർക്ക് ഗുണമുള്ള ഒന്നും തന്നെയില്ലെന്നാണ് നേതാക്കൾ പറയുന്നത്. അഞ്ചുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താങ്ങുവിലയുറപ്പാക്കി അഞ്ച് തരം വിളകൾ സംഭരിക്കാം എന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം. കാർഷിക രംഗത്തെ വിദഗ്ധരുമായും സമരത്തിനില്ലാത്ത മറ്റു കർഷക സംഘടനകളുമായും നടത്തിയ കൂടിയാലോചനകൾ ശേഷമാണ് നിർദേശം തള്ളുന്നതായി കർഷക നേതാക്കൾ…

Read More

കർഷകരെ പിന്തുണയ്ക്കാതെ അച്ഛനോടുള്ള ആദരവ് പൂർണമാകില്ല: മധുര സ്വാമിനാഥൻ

രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് സാമ്പത്തികവിദഗ്ധയും എം.എസ്. സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും മധുര സ്വാമിനാഥന്‍ പറഞ്ഞു. എം.എസ്. സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എം.എസ്. സ്വാമിനാഥന് മരണാനന്തരബഹുമതിയായി ഭാരത രത്‌ന ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡൽഹിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മധുര സ്വാമിനാഥന്‍. “പഞ്ചാബിലെ നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഹരിയാനയില്‍ അവരെ തടവിലാക്കാനുള്ള…

Read More

കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് എം എസ് സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥന്‍

രാജ്യതലസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് സാമ്പത്തികവിദഗ്ധയും എം എസ് സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും മധുര സ്വാമിനാഥന്‍ പറഞ്ഞു. എം എസ് സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. എം എസ് സ്വാമിനാഥന് മരണാനന്തരബഹുമതിയായി ഭാരത രത്‌ന ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡൽഹിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മധുര സ്വാമിനാഥന്‍. “പഞ്ചാബിലെ നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍…

Read More

കർഷക സമരത്തിൽ സംഘർഷം

ദില്ലി ചലോ മാർച്ചിനിടെ പഞ്ചാബ് ഹരിയാന അതൃത്തിയിലെ അമ്പാലയിലാണ് സംഘർഷം ഉണ്ടായത്. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്റെയും പഞ്ചാബ് സർക്കാരിന്റെയും പിന്തുണയുണ്ട്. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. ഹരിയാന…

Read More