കർഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം; കങ്കണ റണാവത്തിനെ തള്ളി ബിജെപി

കർഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കങ്കണ റണാവത്തിനെ തള്ളി ബിജെപി. ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്നാണ്‌ ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾ ഇല്ലെങ്കിൽ കർഷകരുടെ പ്രതിഷേധം ഇന്ത്യയെ ബംഗ്ലാദേശിലെ പോലെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നെന്ന കങ്കണയുടെ പ്രസ്താവനയെയാണ് ബിജെപി തള്ളിക്കളഞ്ഞിരിക്കുന്നത്. കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും കങ്കണ റണാവത്തിൻ്റെ പ്രസ്താവനയോട് ബിജെപിക്ക് വിയോജിപ്പുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് വിഷയത്തിൽ പ്രസ്താവന നടത്താൻ…

Read More

കർഷക പ്രതിഷേധം ; കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കർഷകരുടെ ‘മഹാപഞ്ചായത്ത്’ ഇന്ന് ഡൽഹിയിൽ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനിയിലാണ് ‘കിസാൻ മസ്ദൂർ മഹാപഞ്ചായത്ത്’ നടക്കുക. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകർ മഹാപഞ്ചായത്തിൽ അണിചേരും. വനിതാ, തൊഴിലാളി, യുവജന സംഘടനകളും ഭാഗമാകും. ഫെബ്രുവരി 22ന് ചണ്ഡീഗഢിൽ ചേർന്ന യോഗത്തിലാണ് സംയുക്ത കിസാൻ മോർച്ച മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തത്. വിളകൾക്കുള്ള മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരിക, എല്ലാ കർഷകരുടെയും കടങ്ങൾ സമ്പൂർണമായി എഴുതിത്തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ്…

Read More

മാർച്ച് 10ന് രാജ്യവ്യാപക തീവണ്ടി തടയൽ; ആഹ്വാനം ചെയ്ത് കർഷകനേതാക്കൾ

സമരം തുടരുന്ന കർഷകർ മാർച്ച് പത്തിന് രാജ്യവ്യാപകമായി ‘റെയിൽ രോക്കോ’ (തീവണ്ടി തടയൽ) സമരം നടത്തും. കർഷകനേതാക്കളായ സർവാൻ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മാർച്ച് ആറിന് കർഷകർ സമാധാനപരമായി ഡൽഹിയിലേക്ക് നീങ്ങാനാരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത പക്ഷം സമരമുറകൾ കടുപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ട്രാക്ടർ ട്രോളികളിൽ എത്തിച്ചേരാനാകാത്ത ദൂരസംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ തീവണ്ടി മാർഗമോ മറ്റു ഗതാഗതസംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഡൽഹിയിലെത്തിച്ചേരുമെന്നും നേതാക്കൾ പറഞ്ഞു. ട്രാക്ടറുകളിൽ…

Read More

കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം; കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പോലീസ്

ശംഭു അതിർത്തിയിൽ പ്രതിഷേധവുമായി തുടരുന്ന കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പോലീസ്. കർഷകർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കർഷക നേതാക്കൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താനുള്ള നടപടികൾ ആരംഭിച്ചുവെന്ന് അംബാല പോലീസ് എക്സിലൂടെ വ്യക്തമാക്കി. കർഷകർ ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുത്ത നടപടികളുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ കർഷകരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കുമെന്നും ഇക്കാര്യത്തിൽ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹരിയാന പോലീസ് പറയുന്നു. കൂടാതെ പ്രതിഷേധത്തിനിടെ…

Read More

കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ പൂട്ടണമെന്ന് എക്‌സിനോട് കേന്ദ്രസർക്കാർ

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടെന്ന വെളിപ്പെടുത്തലുമായി കമ്പനി. കർഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകൾ താൽകാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നുമാണ് എക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പോസ്റ്റുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം…

Read More

ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനം, കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും

ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകസംഘടനകള്‍. യുവകര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. കര്‍ഷകര്‍ നിലവില്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. നാളെ ശംഭുവിലെ നേതാക്കള്‍ ഉള്‍പ്പെടെ ഖനൗരി അതിര്‍ത്തി സന്ദര്‍ശിക്കും. അതിന് ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂ.ഖനൗരി അതിര്‍ത്തിയില്‍ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ 21 കാരനായ ശുഭ്കരണ്‍ സിങ് എന്ന യുവ കര്‍ഷകനാണ് മരിച്ചത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് ശുഭ്കരന്‍ സിംഗ് മരിച്ചതെന്നാണു കര്‍ഷകര്‍ പറയുന്നത്. ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പൊലീസ്…

Read More

പഞ്ചാബ് – ഹരിയാന അതിർത്തിയിൽ സംഘർഷം: കണ്ണീർ വാതക ഷെൽ വീണ് യുവകർഷകൻ മരിച്ചതായി കർഷകർ

കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കടുത്ത നടപടികളുമായി ഹരിയാന പൊലീസ്. ഡൽഹി ചലോ മാർച്ച് പുനഃരാരംഭിക്കുന്നതിന് മുൻപ് തന്നെ കർഷകർക്ക് മേൽ പഞ്ചാബ് അതിർത്തിയിൽ കണ്ണീർ വാതകം പ്രയോഗിച്ചു. പത്തോളം കണ്ണീർ വാതക ഷെല്ലുകൾ സ്ത്രീകളും പ്രായമായവരും ഉൾപ്പെടുന്ന ആൾക്കൂട്ടത്തിലേക്ക് ഹരിയാന പൊലീസ് വർഷിക്കുകയായിരുന്നു. ഇടതടവില്ലാതെ നൂറുകണക്കിന് ഷെല്ലുകൾ പ്രയോഗിക്കാൻ ഡ്രോണുകളും ഉപയോഗിച്ചു. എന്നിട്ടും ഒരു പ്രകോപനവും സൃഷ്ടിക്കാതെ കർഷകർ സംയമനം പാലിച്ചു. റോഡിൽ ചാക്ക് നനച്ചിട്ടും മുഖത്ത് പേസ്റ്റ് തേച്ചും പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തെ പ്രതിരോധിക്കാൻ…

Read More

കർഷക പ്രതിഷേധം; സമരം അവസാനിപ്പിക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ

കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു. അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ ‘ബാഹ്യ’ ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ. പഞ്ചാബ് അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് ചലോ ദില്ലി മാർച്ച്…

Read More

‘ദില്ലി ചലോ’ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ

കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ആരംഭിച്ച ‘ദില്ലി ചലോ’ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ. ഇതിന്റെ ഭാഗമായി പഞ്ചാബ്–ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിച്ചു കഴിഞ്ഞു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്ടറുകളുടെ നീണ്ട നിരയാണ് ഉള്ളത്. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഹരിയാന–പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ പോലീസ് രാവിലെയും രാത്രിയിലും കണ്ണീർ വാതകം പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പോലീസിന്റെ ഇടപെടൽ ഉണ്ടായത്….

Read More