സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്; ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിന് പിടിക്കുന്നു: സർക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിനു പിടിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ മലയോര കർഷകർക്ക് ഒന്നുമില്ലെന്നും ആർച്ച് ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ്‌ തലശ്ശേരി അതിരൂപത നേതൃസംഗമത്തിലാണ് ആർച്ച് ബിഷപ്പിന്‍റെ പരാമര്‍ശം.

Read More

കർഷക ബന്ദിൽ സ്തംഭിച്ച് പഞ്ചാബ്; വന്ദേഭാരത് അടക്കം 163 ട്രെയിനുകൾ റദ്ദാക്കി: റോഡ് ഗതാഗതവും തടസ്സപ്പെട്ടു

കർഷക സംഘടനകൾ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദ് പുരോ​ഗമിക്കുന്നു. റോഡ്, റെയിൽ ​ഗതാ​ഗതം വ്യാപകമായി തടസപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകൾ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ 7 മണി മുതൽ വൈകീട്ട് 4 മണി വരെ റെയിൽ, റോ‍‍‍ഡ് ​ഗതാ​ഗതം തടയാനും കടകൾ അടച്ചിടാനുമാണ് ആഹ്വാനം….

Read More

കർഷകരുടെ ദില്ലി ചലോ മാർച്ച് ശംഭു അതിർത്തിയിൽ തടഞ്ഞ് പൊലീസ് ; ജലപീരങ്കി പ്രയോഗിച്ചു , അനുമതിയുണ്ടങ്കിലേ കടത്തി വിടൂവെന്നും പൊലീസ്

പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച കർഷകരുടെ ദില്ലി ചലോ മാർച്ച് തടഞ്ഞ് പൊലീസ്. ഇത് മൂന്നാം തവണയാണ് പൊലീസ് മാർച്ച് തടയുന്നത്. അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്നും കർഷകരെ പിന്തിരിപ്പിക്കാൻ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പൊലീസ് നടപടിയിൽ നിരവധി കർഷകർക്ക് പരുക്കേറ്റിട്ടുണ്ട്. 101 കർഷകരാണ് പ്രതിഷേധമാർച്ചിൽ ഉണ്ടായിരുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ വ്യക്തമാക്കി. കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ ശംഭുവിൽ എത്തി. ഈ…

Read More

20,000 കർഷകരാണ് ഇതുവരെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്; കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയെന്ന് മല്ലികാർജുൻ ഖാർഗെ

മഹാരാഷ്ട്രയിലെ കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർഷകർക്ക് ക്ഷേമം ലഭിക്കാൻ ഡബിൾ എൻജിൻ സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും ഖാർഗെ പറഞ്ഞു. മഹാരാഷ്ട്രയിലെ ഇരട്ട എൻജിൻ സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ മാത്രമേ കർഷകർക്ക് പ്രയോജനം ലഭിക്കൂവെന്നും കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാരാഷ്ട്രയിൽ മഹാ പരിവർത്തനം വേണമെന്നും ഖാർഗെ എക്സിൽ കുറിച്ചു. സംസ്ഥാനത്ത് 20,000 കർഷകരാണ് ഇതുവരെ ആത്മഹത്യ…

Read More

‘അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാനാവില്ല’; കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്

കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് എത്തിയത്. കർഷകരുടെ സമരം 200 ദിവസം പിന്നിടുകയാണ്. ‘കഴിഞ്ഞ 200 ദിവസമായി കർഷകർ ഇവിടെ ഇരിക്കുകയാണ്. വല്ലാത്ത വേദനയുണ്ടാക്കുന്ന കാഴ്ചയാണിത്. ഇവരെല്ലാവരും നമ്മുടെ രാജ്യത്തെ പൗരന്മാരാണ്. കർഷകരാണ് രാജ്യത്തിന്റെ ചാലകശക്തി. അവരില്ലാതെ ഒന്നും നടക്കില്ല. അത്ലീറ്റുകൾ പോലും ഉണ്ടാകില്ല. അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാൻ കഴിയില്ല. ഇവരെ കേൾക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കഴിഞ്ഞ തവണ അവർ തെറ്റ് അംഗീകരിച്ചതാണ്. നൽകിയ വാക്കുപാലിക്കാൻ…

Read More

റബ്ബർ വില ഉയർന്നു; എങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല

ഒരു ഇടവേളയ്ക്ക് ശേഷമാണ് റബ്ബർ വില ഉയർന്നത്. എങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല. മഴ മൂലം ഉത്പാദനം കുറഞ്ഞു നിൽക്കുന്ന സമയത്തെ വില വർധനവ് കർഷകരെ നിരാശയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം ഉത്പാദനം ഇല്ലാത്ത സമയത്ത് വില വർധിപ്പിച്ചത് കമ്പനികൾക്ക് റബർ ഇറക്കുമതി ചെയ്യാനുള്ള അവസരമൊരുക്കലാണെന്നാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആക്ഷേപം. പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ് റബ്ബർ വില. ആഭ്യന്തര വിപണിയിലെ വില 205 വരെ എത്തി നിൽക്കുന്നു….

Read More

വിവാഹമാർക്കറ്റിൽ കർഷകൻ വെറും ‘പൂജ്യം’; കന്നഡ യുവതികൾക്കു കർഷകരെ വേണ്ട

അയൽസംസ്ഥാനമായ കർണാടകയിൽ കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകുന്നില്ലത്രെ! സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ കർഷകയുവാക്കൾക്കു വധുവിനെ കിട്ടാത്ത അവസ്ഥയുണ്ടെന്നതു യാഥാർഥ്യമാണ്. പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ ഒട്ടേറെയുണ്ട് കർണാടകയിൽ. യുവതികൾ കർഷകയുവാക്കളെ വിവാഹം കഴിക്കണമെന്ന് സമൂഹത്തിൻറെ വിവിധതുറകളിലുള്ളവർ പറയുകയും ചെയ്തിരുന്നു. വിവാഹം നടക്കാത്ത യുവാക്കൾ വ്യത്യസ്ത സമരങ്ങളും നടത്തിയിട്ടുണ്ട്. ഇപ്പോൾ, വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസമ്പർക്ക പരിപാടിയിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ് കർഷകയുവാവ്. കൊപ്പാൾ സ്വദേശിയായ സംഗപ്പയാണ് അധികൃതർക്ക് അപേക്ഷ നൽകിയത്. കഴിഞ്ഞ 10 വർഷമായി…

Read More

കാർഷിക ധനസഹായ ബില്ലിൽ ഒപ്പ് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; ചുമതലയേറ്റതിന് പിന്നാലെ കർഷരെ ഒപ്പം നിർത്താൻ നീക്കം തുടങ്ങി മോദി

ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ. സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് പാർലമെന്റ് സൗത്ത് ബ്ലോക്കിൽ എത്തി ചുമതലയേറ്റിരുന്നു. മന്ത്രിസഭാ യോഗം വൈകീട്ട്. വകുപ്പുകളിൽ തീരുമാനം ഉച്ചയ്ക്ക് ശേഷമുണ്ടാകുമെന്നാണ് വിവരം. റെയിൽവേ അടക്കം പ്രധാന മന്ത്രാലയങ്ങൾ ബിജെപി നിലനിർത്തിയേക്കുമെന്നും നിർമ്മല സീതാരാമന് പകരം പിയൂഷ് ഗോയലിന് ധനകാര്യം കിട്ടിയേക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ട്. സ്പീക്കർ സ്ഥാനത്തേക്ക് ആന്ധ്രയിൽ നിന്നുള്ള നേതാവ് ഡി.പുരന്ദരേശ്വരിയുടെ പേരും ചർച്ചയിലുണ്ട്. രണ്ടായിരം രൂപ വീതം 9 കോടിയിലധികം കർഷകർക്ക് നല്കുന്നതിനുള്ള ഫയലിനായിരുന്നു…

Read More

കങ്കണക്ക് അടിയേറ്റ സംഭവം, അന്വേഷണം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് കർഷക നേതാക്കൾ

സിഐഎസ്എഫ് വനിതാ ഓഫിസർ എംപി കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡിജിപിയെ കണ്ടു. സംഭവത്തിൽ പക്ഷപാതപരമായി അന്വേഷണം പാടില്ലെന്നും ആവശ്യപ്പെട്ടു. കുൽ വീദർ കൗറിനെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ആവശ്യമുവായി ഡിജിപിയെ കണ്ടത്.  കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ പൊലീസ് ​ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മൊഹാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുൽവീന്ദര്‍ കൗറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍…

Read More

കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച; പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകൾ ഇന്ന് വളയും

ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച. ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാനാണ് തീരുമാനം. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായാണ് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു. രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.  ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്നും ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തിക്കുന്നതിന്…

Read More