
ആന്ധ്രപ്രദേശിൽ തക്കാളി കർഷകനെ കവർച്ച സംഘം കൊലപ്പെടുത്തി
ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയിൽ തക്കാളി കർഷകനെ കവർച്ച സംഘം കൊലപ്പെടുത്തി. മദനപ്പള്ളിയിലെ നരീം രാജശേഖർ റെഡ്ഡിയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി പാടത്തു നിന്നു ഗ്രാമത്തിലേക്കു പോകുന്നതിനിടെയാണു കൊലപാതകം നടത്തിയത്. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇയാൾ 70 കൊട്ട തക്കാളി ചന്തയിൽ വിറ്റിരുന്നു. അതേസമയം, റെക്കോർഡുകൾ തീർത്ത് കുതിക്കുന്ന തക്കാളി വില പിടിച്ചുനിർത്താൻ ഇടപെടലുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ മേൽ ഉണ്ടാവുന്ന ദുരിതം തീർക്കാൻ ലക്ഷ്യമിട്ടുള്ള…