
‘ദില്ലി ചലോ’ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ
കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ആരംഭിച്ച ‘ദില്ലി ചലോ’ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ. ഇതിന്റെ ഭാഗമായി പഞ്ചാബ്–ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിച്ചു കഴിഞ്ഞു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്ടറുകളുടെ നീണ്ട നിരയാണ് ഉള്ളത്. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഹരിയാന–പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ പോലീസ് രാവിലെയും രാത്രിയിലും കണ്ണീർ വാതകം പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പോലീസിന്റെ ഇടപെടൽ ഉണ്ടായത്….