
രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി രേവന്ദ് റെഡ്ഡി സർക്കാർ
കാർഷിക ലോണുകൾ എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കർഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍ എഴുതിതള്ളാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 40 ലക്ഷത്തോളം വരുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീകഷിക്കുന്നത്. കർഷക സമൂഹത്തെ പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ കൂടി ഭാഗമായാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചത്. 2022 മെയ് 6ന് വാറങ്കലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണ്…