
കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി, 42കാരനെ യുവാവ് കൊലപ്പെടുത്തി
കടമായി വാങ്ങിയ 500 രൂപ തിരിച്ച് തരാൻ താമസിച്ചതിനെ തുടർന്ന് 42കാരനായ ദിവസ വേതനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. ഫരീദാബാദിലെ ഇമാമുദ്ദീൻപൂരിലാണ് സംഭവം. സലാവുദ്ദീൻ എന്ന 42കാരനാണ് ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ ഇരിക്കുകയായിരുന്ന സലാവുദ്ദീനെ അന്വേഷിച്ച് ഒപ്പം ജോലി ചെയ്തിരുന്ന പവൻ എത്തി. പണം തിരികെ നൽകാൻ വൈകുന്നതിനേ ചൊല്ലി പവൻ സലാവുദ്ദീനുമായി തർക്കത്തിലായി. ഇതിന് പിന്നാലെ തന്റെ ബൈക്കിൽ ഒരിടം വരെ പോകാൻ പവൻ സലാവുദ്ദീനോട് നിർബന്ധിക്കുകയായിരുന്നു. നിർബന്ധം സഹിക്കവയ്യാതെ ഇയാൾക്കൊപ്പം പോയ…