ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണം; കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം വേണമെന്ന്  മന്ത്രി

അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചു. മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സര്‍വീസിനായി വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് യാത്രാനിരക്ക് സംബന്ധിച്ച് ഇടപെടല്‍ നടത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ…

Read More

കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി; കരിപ്പൂരിൽ നിന്ന് പോകുന്നവർക്ക് 35,000 രൂപ അധികം നൽകണം

കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി. കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടത് മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരം രൂപയാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളേക്കാള്‍ മുപ്പത്തി അയ്യായിരം രൂപ അധികമാണിത്. വിമാനനിരക്കിലെ വ്യത്യസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി ഒരുനൂറ് രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി എട്ടായിരം രൂപയും നല്‍കണം. എയര്‍ ഇന്ത്യ അമിത നിരക്ക് ഈടാക്കുന്ന വാര്‍ത്ത നേരത്തെ പുറത്ത്…

Read More