പാസഞ്ചർ ട്രെയിനുകളുടെ നിരക്ക് കുറച്ച് റെയിൽവേ; 10 രൂപയായി പുനഃസ്ഥാപിച്ചു

രാജ്യത്ത് പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകൾ കുറച്ച് റെയിൽവേ. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. മിനിമം ചാർജ് 30 രൂപയിൽനിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകളും കുറയും. യുടിഎസ് ആപ്പ് വഴി ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി.  എന്നാൽ ഉത്തരവു ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്നും നിലവിൽ ഈ ടിക്കറ്റുകൾ അംഗീകരിക്കില്ലെന്നുമാണു തിരുവനന്തപുരം ഡിവിഷൻ പറയുന്നത്. രണ്ടു ദിവസം മുൻപാണ് നോർത്തേൺ റെയിൽവേ നിരക്കിൽ മാറ്റം വരുത്തിയത്….

Read More

ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

ഒമാനിൽ ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ ആണ് ആരംഭിക്കുക. പിന്നീടുള്ള ഓരാ…

Read More