
സൗദി അറേബ്യയിൽ പൊതുഗതാഗതം രാജ്യവ്യാപകമാക്കുന്നു ; ഫറസാൻ ദ്വീപിൽ ബസ് സർവീസ് ആരംഭിച്ചു
സൗദി അറേബ്യയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ചെങ്കടലിലെ ഫറസാൻ ദ്വീപിൽ പൊതുഗതാഗത സംവിധാനത്തിന് തുടക്കം. ഈ ദ്വീപുസമൂഹത്തിലെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ബസ് സർവിസ് ആരംഭിച്ചു. ദ്വീപ് ഗവർണർ അബ്ദുല്ല ബിൻ മുഹമ്മദ് അൽദാഫിരി ഉദ്ഘാടനം ചെയ്തു. ജിസാൻ, സബിയ, അബു അരീഷ് എന്നിവിടങ്ങളിൽ ആരംഭിച്ച പബ്ലിക് ബസ് ഗതാഗതപദ്ധതിയുടെ ഭാഗമാണിത്. ദ്വീപിൽ ആകെ ഒമ്പത് റൂട്ടുകളിലായി 360 കി.മീറ്ററിൽ 47 ബസുകൾ ദിവസം18 മണിക്കൂർ സർവിസ് നടത്തും. ഈ റൂട്ടുകളിലെല്ലാം കൂടി…