ബ്രിട്ടനിൽ തീവ്രവലത് വിഭാഗം പ്രവർത്തരുടെ പ്രതിഷേധം ; കടകൾ കൊള്ളയടിച്ചു , നിരവധി പേർ അറസ്റ്റിൽ

തീവ്ര വലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചു. ബ്രിട്ടനിൽ അറസ്റ്റിലായത് 90ലധികം പേർ. ശനിയാഴ്ച ബ്രിട്ടന്റെ വിവിധ മേഖലകളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് വലിയ രീതിയിലുള്ള അക്രമങ്ങളിൽ കലാശിച്ചത്. ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചെസ്റ്റർ, സ്റ്റോക്ക് ഓൺ ട്രെന്റ്, ബ്ലാക്ക് പൂൾ, ബെൽഫാസ്റ്റ് അടക്കമുള്ള മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധം വലിയ രീതിയിലെ അക്രമത്തിൽ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച പ്രതിഷേധക്കാർ മേഖലയിലെ കടകളും കൊള്ളയടിച്ചു. വിദ്വേഷം പടർത്താനുള്ള ഒരു ശ്രമങ്ങളോടും സഹിഷ്ണുത കാണിക്കില്ലെന്നാണ് ബ്രിട്ടീഷ്…

Read More