
‘ഇ-സ്പോർട്സ് കളിക്കാരും ആരാധകരും ഒരുമിക്കാൻ ഒരു വേദി എന്നതാണ് ലക്ഷ്യം’
ഇ-സ്പോർട്സ് കളിക്കാരെയും ആരാധകരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ലക്ഷ്യമാണ് ലോകകപ്പിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് സൗദി ഇലക്ട്രോണിക് സ്പോർട്സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ സുൽത്താൻ പറഞ്ഞു. ഇ-സ്പോർട്സ് ലോകകപ്പ് ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകകപ്പ് ഇ-സ്പോർട്സ് കമ്യൂണിറ്റിയുടെ ശ്രദ്ധ ആകർഷിക്കുന്നതാകും. ഇതിന്റെ സ്വാധീനം വരും ആഴ്ചകളിൽ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ഇ-സ്പോർട്സ് മേഖലയിൽ ചരിത്രത്തിൽ അഭൂതപൂർവമായ അനുഭവം ഈ ലോകകപ്പ് നൽകുമെന്ന് ഞങ്ങൾക്കെല്ലാം ഉറപ്പുണ്ടെന്നും അമീർ ഫൈസൽ ബിൻ…