
‘മദേഴ്സ് എൻഡോവ്മെന്റ്’ ഫണ്ട് ശേഖരണത്തിന് ഫാൻസി നമ്പർ ലേലം
ആഗോളതലത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ സഹായത്തിനായി രൂപവത്കരിച്ച മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് ഫണ്ട് ശേഖരണം ലക്ഷ്യംവെച്ച് ഫാൻസി നമ്പറുകളുടെ ലേലം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ), എമിറേറ്റ്സ് ഓക്ഷനുമായി സഹകരിച്ചാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ), ടെലികമ്യൂണിക്കേഷൻ കമ്പനികളായ ‘ഡു’, ഇത്തിസലാത്ത് എന്നിവയുടെ പിന്തുണയോടെ ലേലം സംഘടിപ്പിക്കുന്നത്. ഞായറാഴ്ചത്തെ ചടങ്ങിൽ 31പ്രത്യേക നമ്പറുകളാണ് ലേലത്തിൽ വെക്കുന്നത്. ഇവയിൽ 10എണ്ണം വാഹനങ്ങളുടെ പ്ലേറ്റ് നമ്പറുകളും 10 ‘ഡു’വിന്റെയും 11 ഇത്തിസലാത്തിന്റെയും മൊബൈൽ…