സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

പ്രശസ്ത സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു(68). അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് പകൽ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും. പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട…

Read More

സിതേഷ് സി. ഗോവിന്ദിന്റെ കന്നഡ ചിത്രം “ഇതു എന്താ ലോകവയ്യ” പ്രശസ്ത സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്നു

“ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ”, “കാതൽ-ദി കോർ” തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിലിന് പേരുകേട്ട ജിയോ ബേബി ആദ്യമായാണ് ഒരു കന്നഡ സിനിമ അവതരിപ്പിക്കുന്നത്. കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുന്നു. കർണാടക-കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന, സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇതു എന്താ ലോകവയ്യ. കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഒരു…

Read More

ഞാൻ പേടിക്കേണ്ട ആവശ്യമില്ല; പ്രശസ്ത സംവിധായകന്റെ വാക്കുകേട്ട് ഓപ്പറേഷന് പണം നൽകി; അയാൾ നന്ദി കാണിച്ചില്ല: നടൻ ബാല

നടൻ എന്നതിലുപരി നിരവധി പേരെ സഹായിക്കുന്നയാളാണ് നടൻ ബാല. ഇതിൽ ചിലതൊക്കെ അദ്ദേഹം തുറന്നുപറയാറുമുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകന്റെ വാക്കുകേട്ട് നടിയെ സഹായിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. ‘ഞാൻ പേടിക്കേണ്ട ആവശ്യമില്ല. ഇതേ മലയാളം സിനിമയിലെ ഒരു പ്രശസ്ത സംവിധായകൻ, ഒരു വലിയ സംവിധായകൻ, ഒരേ സിനിമയിൽ സൂപ്പർസ്റ്റാറുകളെ വച്ച് സൂപ്പർ ഹിറ്റ് പടം ചെയ്ത ഡയറക്ടർ എന്നെ വിളിച്ചു. ഒരു പെൺകുട്ടിയെക്കുറിച്ച് പറയാനാണ് വിളിച്ചത്. അവൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ….

Read More

മഹാനായ സീസർ ചക്രവർത്തിയുടെ മുള്ളുവേലി…; അഥവാ മുള്ളുവേലി ഉണ്ടായ കഥ

ബിസി ഒന്നാം നൂറ്റാണ്ടിൽ ജൂലിയസ് സീസർ ഗൗളിൽ തൻറെ ഐതിഹാസിക സൈനിക ദൗത്യം ഏറ്റെടുത്തപ്പോൾ, സൈനികത്താവളങ്ങളുടെ വേലികളിൽ മൂർച്ചയേറിയ മുള്ളുകളുള്ള തടികൾ സ്ഥാപിച്ച് സുരക്ഷ വർധിപ്പിച്ചിരുന്നു. ശത്രുക്കളുടെ കടന്നുകയറ്റം തടയുന്ന ആ കവചത്തെ മുള്ളുവേലിയുടെ പുരാതന റോമൻ പതിപ്പ് എന്നു വിശേഷിപ്പിക്കാം. ഈ വർഷം വരെ, പുരാതന സൈനിക സാങ്കേതികവിദ്യയുടെ ഉദാഹരണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇപ്പോഴിതാ, ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള ഗോഥെ സർവകലാശാലയിലെ ഗവേഷകർ സീസറിൻറെ ക്യാമ്പ് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ തകരാറുകളൊന്നും സംഭവിക്കാത്ത മുള്ളുവേലിയുടെ ഭാഗമാണു…

Read More