ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കുടുംബം

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം ഇന്ന് വൈകിട്ടോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗാവാലി പുഴിയിലെ തിരച്ചിലിന് എത്രയും പെട്ടെന്ന് ഡ്രഡ്ജർ എത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അർജുന്റെ കുടുംബം അറിയിച്ചു. ഡ്രഡ്ജറിൻ്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചിൽ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചിൽ നടക്കില്ലെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണം. അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രഡ്ജറിന് വേണ്ട തുകയിൽ 50 ലക്ഷം രൂപ തുക ജില്ലാ…

Read More

കാസർകോട് ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

കാസർകോട് ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതി. സ്മൃതി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയും അച്ഛനും പറയുന്നത്. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു.ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും കൊല്ലത്തുനിന്ന് കാസർകോട് എത്തി. ജീവനൊടുക്കിയതാണെന്ന്…

Read More

കൊൽക്കത്തയിൽ ഡോക്ടറുടെ കൊലപാതകം; കുടുംബത്തോട് മാപ്പ് പറഞ്ഞ് മമത ബാനർജി

കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എക്‌സിലാണ് മമതയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടന ഛാത്ര പരിഷദിന്റെ സ്ഥാപക ദിനം കൊല്ലപ്പെട്ട യുവതിക്ക് സമർപ്പിക്കുന്നുവെന്നും മമത പറഞ്ഞു. ‘ഇന്ന് തൃണമൂൽ ഛാത്ര പരിഷദിന്റെ സ്ഥാപകദിനം ആർ.ജി.കർ ആശുപത്രിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട നമ്മുടെ സഹോദരിക്കായി ഞാൻ സമർപ്പിക്കുന്നു. ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങൾക്ക് ഇരയാകേണ്ടി വരുന്ന എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കൊപ്പമാണ്…

Read More

പിതാവ് താക്കോൽ നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ

വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ചു കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഡാനിഷ് മിൻഹാജ് (21) ആണ് അറസ്റ്റിലായത്. ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചിട്ടും പിതാവ് സമ്മതിച്ചില്ല. ഇതോടെ ഡാനിഷ് തൊട്ടടുത്തു നിർത്തിയിട്ട ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ചു തീയിടുകയായിരുന്നു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനാണ് തീയിട്ടത്. കാർ പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Read More

ജലനിരപ്പ് കുറഞ്ഞതിനാൽ അർജുനായുള്ള തെരച്ചിലിന് തയാറെന്ന് ഈശ്വർ മൽപെ; പ്രതിസന്ധിയിലെന്ന് കുടുംബം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ‌കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിലെ തെരച്ചിൽ പ്രതിസന്ധിയിലാണെന്ന് അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ സ്വമേധയാ തെരച്ചിലിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി….

Read More

വയനാട്ടിലെ ദുരന്തം: ‘കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കും’: രാഹുല്‍ ഗാന്ധി

ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്ത വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ വെള്ളിയാഴ്ചയും സന്ദര്‍ശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിക്കൊപ്പം വ്യാഴാഴ്ചയും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്പുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍വെച്ചായിരുന്നു ചര്‍ച്ച. ദുരന്തത്തില്‍ അവശേഷിച്ചവര്‍ക്കായി കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുന്നെന്ന് രാഹുല്‍ പറഞ്ഞു. ‘ഇന്നലെ മുതല്‍ ഇവിടെയുണ്ട്. ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ…

Read More

മൂന്ന് വയസുകാരി മകളെ എവിടെ തിരയുമെന്നറിയാതെ റൗഫ്; കുടുംബത്തിലെ 8 പേരെ കാണാനില്ല

അപ്രതീക്ഷിതമായി സകലതും കവർന്നെടുത്ത ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ട അനേകം പേരാണ് മുണ്ടക്കൈ പ്രദേശത്തുള്ളത്. ജീവൻ ബാക്കിയായവർ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതെ തളർന്നിരിക്കുന്ന കാഴ്‌ച ഹൃദയഭേദകമാണ്. മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹാളിന് മുൻപിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിരവധി പേരാണ് കാത്തിരിക്കുന്നത്. അവരിൽ ഒരാളാണ് റൗഫും. തന്റെ മൂന്ന് വയസുകാരി മകൾ ഉൾപ്പെടെ കുടുംബത്തിലെ എട്ട് പേരെയാണ് ആ യുവാവ് കാത്തിരിക്കുന്നത്. ജീവനോടെ ഉണ്ടോ മരണപ്പെട്ടോ എന്ന് പോലും അറിയാൻ കഴിയാത്ത…

Read More

ദാരിദ്ര്യം അല്ല…, എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്: ജഗദീഷ്

ജഗദീഷിന് ആമുഖം ആവശ്യമില്ല. മലയാളക്കരയാകെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യസാമ്രാട്ട്. ഹാസ്യതാരമായും നായകനായും തിളങ്ങിയ ജഗദീഷ് ഇപ്പോൾ കാരക്ടർ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു. അടുത്തിടെ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും താരം പറഞ്ഞത് എല്ലാവരും ഏറ്റെടുത്തു. കുടുംബന്ധങ്ങളുടെ ഐക്യവും ഉറപ്പും ആ വാക്കുകളിലുണ്ടായിരുന്നു. അച്ഛൻ പരമേശ്വരൻ നായർ ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്നു. വിതുര, അട്ടക്കുളങ്ങര തുടങ്ങി ഒട്ടനവധി സ്‌കൂളുകളിൽ അച്ഛൻ ജോലി ചെയ്തു. അച്ഛന്റെ സ്ഥലംമാറ്റത്തിന് അനുസരിച്ച് വാടകവീടുകളിലൂടെ ഞങ്ങളും യാത്ര ചെയ്തു. ആറു മക്കളായിരുന്നു. ഞാൻ അഞ്ചാമൻ….

Read More

സൈബർ ആക്രമണത്തിനെതിരായ അർജുന്‍റെ കുടുംബത്തിന്‍റെ പരാതി: സൈബർ പൊലീസ് അന്വേഷണം തുടങ്ങി

സൈബർ ആക്രമണത്തിനെതിരായി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അർജുന്‍റെ കുടുംബം പരാതി നൽകിയത്. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്….

Read More

‘വിശ്വാസമൊക്കെ നഷ്ടപ്പെട്ടു’; അർജുനെ ഏത് രീതിയിലാണ് തിരിച്ചുകിട്ടുകയെന്നറിയില്ലെന്ന് സഹോദരി

വെള്ളത്തിലും കരയിലും ഒരുപോലെ തെരച്ചിൽ നടത്തണമെന്ന് അർജുന്റെ സഹോദരി അഞ്ജു. ഏത് രീതിയിലാണ് അർജുനെ കിട്ടുകയെന്ന് അറിയില്ലെന്നും വിശ്വാസമൊക്കെ നഷ്ടപ്പെട്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്നും കൂടി നമുക്ക് ഒരു തുമ്പ് കിട്ടിയില്ലെങ്കിൽ എന്ത് രീതിയിലാണ് അവനെ കിട്ടുകയെന്നറിയില്ല. നമുക്ക് കാണാൻ പറ്റുമോയെന്നുമറിയില്ല. ഞങ്ങൾക്ക് ചെറിയൊരു തുമ്പ് കിട്ടണം. അല്ലാതെ തിരിച്ചുവരില്ലെന്നാണ് അവിടെ നിൽക്കുന്നവർ പറയുന്നത്. രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ല. എന്തുകൊണ്ടാണ് അവർ വൈകിപ്പിക്കുന്നതെന്ന് നമുക്കറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. നിങ്ങൾ എല്ലാവരുടെയും ഇടപെടൽ കൊണ്ടാണ് സന്നാഹങ്ങളെല്ലാം അവിടെയെത്തിയത്. ആരെയും…

Read More