
ഒരു കുടുംബത്തിൽ 682 അംഗങ്ങൾ!; 67കാരനായ മൂസയ്ക്ക് ഇനി കുട്ടികൾ വേണ്ടെന്ന്
ഉഗാണ്ടയിലെ ലൂസാക്കൻ സ്വദേശി മൂസ ഹസഹ്യയുടെ കുടുംബാംഗങ്ങളുടെ എണ്ണം കേട്ടാൽ ആരും അമ്പരക്കും. 67കാരനായ മൂസയുടെ കുടുംബത്തിൽ 682 അംഗങ്ങളുണ്ട്! 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളും! ഇനി കുട്ടികൾ വേണ്ടെന്നാണ് മൂസയുടെ തീരുമാനം. ആഗ്രഹമില്ലാഞ്ഞിട്ടല്ല, ജീവിതസാഹചര്യം മോശമായതുകൊണ്ടാണ് കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും മൂസ. പുരുഷൻ ഒരു സ്ത്രീയിൽ മാത്രം സംതൃപ്തനല്ലെന്നാണ് മൂസയുടെ അഭിപ്രായം. അതുകൊണ്ടാണു താൻ 12 കെട്ടിയതെന്നും മൂസ. മൂസ കർഷകനാണ്. വരുമാനം കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കു തികയുന്നില്ലെന്ന് മൂസ പറയുന്നു. മൂസ…