കുടുംബപ്രശ്നം; അധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ സ്കൂളിൽ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരിച്ചത്. പാറശാല കരുമാനൂർ  സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം. ഭർതൃഗൃഹത്തിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലെത്തിയത്. തുടർന്ന് രാത്രി ഒൻപതു മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഹിന്ദുവാണോ, മുസ്ലിമാണോ എന്ന് സഹപാഠികൾ ചോദിക്കുമായിരുന്നു; ഞാൻ ജാതിയും മതവും ഇല്ലെന്നു പറയും; അനുസിതാര

അച്ഛനും അമ്മയും രണ്ടു മതങ്ങളിൽ നിന്നുള്ളവരാണെങ്കിലും കുട്ടിക്കാലത്ത് വീട്ടിൽ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ലെന്ന് മലയാളത്തിന്റെ പ്രിയതാരം അനുസിതാര. എന്നാൽ, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ കുട്ടികളും ചോദിക്കുന്നതുപോലെ ഞാനും ചോദിക്കുമായിരുന്നു. അപ്പോ നമ്മൾക്ക് ജാതിയും മതവുമൊന്നുമില്ലെന്ന് അമ്മ പറയും. ഏറ്റവും നല്ല മതം സ്നേഹം ആണെന്നൊക്കെ അച്ഛൻ പറഞ്ഞുതരുമായിരുന്നു. സ്‌കൂളിൽ കുട്ടികൾ ചോദിക്കും, അച്ഛന്റെ പേരെന്താ? ഞാൻ പറയും അബ്ദുൾ സലാം. അമ്മയുടെ പേര് രേണുക സലാം എന്നുപറയുമ്പോൾ അനു മുസ്ലീം ആണോ ഹിന്ദുവാണോ എന്നുചോദിക്കും….

Read More

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം വിഷം കഴിച്ചു; പിതാവും മകനും മരിച്ചു

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു. പിതാവും ഒരു മകനും മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദോൽക നഗരത്തിലാണ് സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ മകൾ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. കിരൺ റാത്തോഡ് (52), ഭാര്യ നീതാബെൻ (50), അവരുടെ മക്കളായ ഹർഷ് (24), ഹർഷിൽ (19) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വിഷം കഴിച്ചത്. കിരൺ റാത്തോഡും മൂത്ത മകനായ ഹർഷുമാണ് മരിച്ചത്. നീതാബെനും ഇളയ മകൻ…

Read More

ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാന്‍ മലയാളം പറയുന്നതിനോട് താത്പര്യമില്ല; മലയാളം പറഞ്ഞാല്‍ ഒണ്‍ലി ഹിന്ദിയെന്ന് അവര്‍ പറയും; നിത്യാ ദാസ്

വിവാഹശേഷമുള്ള ചില സംഭവങ്ങള്‍ തുറന്നുപറയുകയാണ് നടി നിത്യാ ദാസ്. ഭര്‍ത്താവിന് ഓവര്‍ വൃത്തിയാണ്. എനിക്കും നല്ല വൃത്തി വേണം. അതുകൊണ്ടാണ് വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധയുള്ള ഒരാളെ വിവാഹം ചെയ്തത്. പക്ഷേ ഭര്‍ത്താവിന് ഭ്രാന്തമായ വൃത്തിയാണെന്ന് ഞാന്‍ മനസിലാക്കിയത് പിന്നീടാണ്. ഒരു ചെറിയ പൊടിപോലും പാടില്ല. അതിന്റെ പേരില്‍ അദ്ദേഹം വഴക്ക് പറയും. ഇപ്പോള്‍ അദ്ദേഹം വഴക്ക് പറയുമ്പോള്‍ മൈന്‍ഡ് ചെയ്യാതെയായി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാന്‍ മലയാളം പറയുന്നതിനോട് താത്പര്യമില്ല. ഞാന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ വന്ന്…

Read More

മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല, ജുഡീഷ്യൽ അന്വേഷണം വേണം: കെ.സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്നു മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തിനു പിന്നാലെയാണു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മോൻസൻ മാവുങ്കലിന്റെ അടുത്തുനിന്നു ഞാൻ 10 ലക്ഷംവാങ്ങിയെന്ന് ആരോപിച്ചു വിജിലൻസ് അന്വേഷണം നടക്കുകയാണ്….

Read More

തിരുവനന്തപുരത്ത് കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം പെരിങ്ങമല പുല്ലാനിമുക്കിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു. രണ്ടുപേർ മരിച്ചു. ശിവരാജനും മകൾ അഭിരാമിയുമാണു മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യക്കു കാരണം കടബാധ്യതയാണെന്നാണു പ്രാഥമിക വിവരം

Read More

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍നിന്നാണ് വരുന്നത്; ആര്‍ഷ ചാന്ദ്‌നി ബൈജു

പുതുതലമുറയിലെ പ്രിയപ്പെട്ട നടിയാണ് ആര്‍ഷ ചാന്ദ്‌നി ബൈജു. ഏറെ ആരാധകരും താരത്തിനുണ്ട്. സിനിമയിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് ആര്‍ഷ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നുന്നത്. ക്ലാസിക്കല്‍ ഡാന്‍സും കര്‍ണാടക സംഗീതവും മോണോ ആക്ടും പദ്യം ചൊല്ലല്‍ മത്സരങ്ങളുമായി സ്‌കൂള്‍ കലോത്സവ വേദികളില്‍ സജീവമായിരുന്നു. ഓഡിഷനിലൂടെയാണ് പതിനെട്ടാംപടി സിനിമയിലേക്ക് എത്തുന്നത്. പിന്നെയാണ് അമ്പിളി. അതോടെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞു. ഒപ്പം പ്രശസ്തിയും. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍നിന്നാണ് വരുന്നത്. മുകുന്ദനുണ്ണിയിലേക്ക് എത്തുന്നതും ഓഡിഷനിലൂടെയായിരുന്നു. മധുരമനോഹരത്തിന്റെ ഷൂട്ടിനുശേഷമാണ്…

Read More

ബന്ധുവുമായി പ്രണയം; മകളെയും കാമുകനെയും കൊലപ്പെടുത്തി: പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ഒഡീഷയിൽ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബന്ധുവായ വ്യക്തിയുമായി മകൾ ബന്ധം സ്ഥാപിച്ചതിൽ കുടുംബത്തിലുള്ളവർക്കുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ കലാന്ദി ജില്ലയിലെ ധരംഗർ ഗ്രാമത്തിലാണ് സംഭവം. ഇരുപതികളിലുള്ള കമിതാക്കളുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ ജൂലൈ 9നാണ് കണ്ടെത്തിയത്.  കൊലപാതകത്തിൽ യുവതിയുടെ പിതാവിനു പിന്നാലെ മറ്റു രണ്ടു ബന്ധുക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളായ യുവതിയും യുവാവും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നെന്നു പൊലീസ്…

Read More

വിധിയിൽ നീതികിട്ടിയില്ല; മേൽക്കോടതിയെ സമീപിക്കും; മധുവിന്റെ കുടുംബം

അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ കോടതിക്കെതിരെ മധുവിന്റെ കുടുംബം. മണ്ണാർക്കാട് മജിസ്‌ട്രേറ്റ് എസ് എസി/ എസ് ടി കോടതി വിധിയിൽ മധുവിന് നീതി കിട്ടിയില്ലെന്ന് സഹോദരി സരസു പറഞ്ഞു. കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും. ആദിവാസികൾക്കു വേണ്ടിയുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു.  പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാത്ത കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികൾ…

Read More

വൈദേകം റിസോർട്ടിലെ ലക്ഷങ്ങളുടെ ഓഹരി വിൽക്കാനൊരുങ്ങി  ഇ പി ജയരാജന്റെ  കുടുംബം

കണ്ണൂർ വൈദേകം റിസോർട്ടിലെ ഓഹരി വിൽക്കാൻ ഒരുങ്ങികുടുംബം. ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത്. റിസോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഓഹരികൾ വിൽക്കുകയാണ് എന്ന വിവരം ഡയറക്ടർ ബോർഡിനെ ഇവർ അറിയിച്ച് കഴിഞ്ഞു. 81.99 ലക്ഷത്തിന്റെയും ജയ്‌സണ് പത്ത് ലക്ഷം രൂപയുടെയും ഓഹരികളാണുള്ളത്. ഇരുവർക്കുമായുള്ള 91.99 ലക്ഷം ഓഹരി വിൽക്കുന്നതിലൂടെ ഇ പിയുടെ കുടുംബം പൂർണമായും വൈദേകം റിസോർട്ടിൽ നിന്ന് പിന്മാറുകയാണ്. പാർട്ടി നിർദേശത്തെ തുടർന്നുള്ള നീക്കമാണ് ഇതെന്ന…

Read More