
അൽ ഷിന്ദഗ മ്യൂസിയത്തിൽ ‘ഫാമിലി വീക്കന്റ്’ പ്രദർശനം
യു.എ.ഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായ അൽ ഷിന്ദഗ മ്യൂസിയത്തിൽ എമിറേറ്റിന്റെ സാംസ്കാരിക കലാ വിഭാഗമായ മായ പൈതൃക പ്രദർശനം ഒരുക്കുന്നു. മാസത്തിലെ എല്ലാ അവസാന വാരാന്ത്യത്തിലും ആവർത്തിക്കുന്ന പരിപാടിയാണ് ‘ഫാമിലി വീക്കെൻഡ്’ എന്നത്. വർഷം മുഴുവൻ തുടരുന്ന പുതിയ സംരംഭത്തിൽ ‘ലൈഫ് ബൈ ദി കോസ്റ്റ്’ എന്ന പ്രമേയമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. എമിറേറ്റിന്റെ വളർച്ചയിൽ സമുദ്ര മേഖല വഹിച്ച പങ്കിനെയാണ് പരിപാടി അടയാളപ്പെടുത്തുന്നത്. എമിറേറ്റിന്റെ പൈതൃക പ്രദേശമെന്ന നിലയിയാണ് ഷിന്ദഗ അറിയപ്പെടുന്നത്. പഴമയുടെ അടയാളങ്ങൾ കേടുപാടുകളില്ലാതെ സംരക്ഷിച്ചിരിക്കുന്ന…