
കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ വിസയ്ക്ക് അപേക്ഷ നൽകാം
പുതിയ നിബന്ധനകളും മാനദണ്ഡങ്ങളും പ്രകാരം പ്രവാസികൾക്ക് കുടുംബ വിസക്ക് അപേക്ഷകൾ നൽകാം. എല്ലാ റെസിഡൻസി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതൽ പ്രവാസികളുടെ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചു. ഇതോടെ ദീർഘകാലമായി നിർത്തിവെച്ച പ്രവാസി വിസ നടപടികൾക്ക് വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് കുടുംബ വിസ നടപടികൾ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. അപേക്ഷകർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാറും യൂനിവേഴ്സിറ്റി ബിരുദവും നിർബന്ധമാണെന്ന പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലെ മന്ത്രിതല പ്രമേയം ആർട്ടിക്കിൾ 30ൽ അനുശാസിക്കുന്ന…