
‘കുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കായി വീതിച്ചു നൽകണം’: മുൻ ജീവനക്കാരന്റെ ആവശ്യം തള്ളി സർക്കാർ
രണ്ടു ഭാര്യമാർക്കായി കുടുംബപെൻഷൻ വീതിച്ചു നൽകാനാവില്ലെന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും സർവീസ് ചട്ടങ്ങൾ ബാധകമാണെന്നും സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തന്റെ മരണശേഷം കുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കും വീതിച്ചു നൽകണമെന്ന മുൻ ജീവനക്കാരന്റെ ആവശ്യം സർക്കാർ തള്ളി. കൊളീജിയറ്റ് വകുപ്പ് മുൻ ജീവനക്കാരൻ നൽകിയ ഹർജിയിൽ കമ്മിഷൻ ആക്ടിങ് ചെയർപഴ്‌സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണു സർക്കാരിന്റെ വിശദീകരണം. ഇതുസംബന്ധിച്ചു നേരത്തേ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കു നൽകിയ അപേക്ഷ തള്ളിയിരുന്നു. ആദ്യഭാര്യ സർക്കാർ ജീവനക്കാരിയായതിനാൽ…