
‘സപ്പോർട്ടീവായ ഭർത്താവിനെ കിട്ടി എന്ന് പറയുന്നത് ഭാഗ്യമല്ല’; സിത്താര കൃഷ്ണകുമാർ
പിന്നണി ഗാന രംഗത്ത് തന്റേതായ സ്ഥാനമുള്ള ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഇന്ന് സിത്താരയുടെ പാട്ടുകൾക്ക് വലിയൊരു ആരാധക വൃന്ദമുണ്ട്. പാട്ടിനൊപ്പം സിത്താരയുടെ കാഴ്ചപ്പാടുകളും ചർച്ചയാകാറുണ്ട്. നടിയുടെ സോഷ്യൽ മീഡിയ കുറിപ്പുകളും ഇക്കാരണത്താൽ ജനശ്രദ്ധ നേടുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് സിത്താര. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. മകളെ ചീത്ത പറയുന്നതിലും ബഹളം വെക്കുന്നതിലും അർത്ഥമില്ലെന്ന് സിത്താര പറയുന്നു. ദേഷ്യം വരും. കുറുമ്പ് കാണിച്ചാൽ ഒച്ചയിടും. പക്ഷെ അവളെ പേടിപ്പിക്കാറില്ല. എന്റെ അമ്മയും…