
കുടുംബ വഴക്ക് ; പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നു
പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ വിറക് കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിലാണ് വേശുക്കുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെ വിറകുകൊണ്ട് മർദിച്ചതായി വേലായുധൻ സമ്മതിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് വേശുക്കുട്ടിയെ മർദിച്ചതെന്നാണ് വേലായുധന്റെ മൊഴി. വേലായുധനും വേശുക്കുട്ടിയും മാത്രമാണ് ഈ വീട്ടിൽ താമസം. സമീപത്ത് തന്നെ താമസിക്കുന്ന മക്കൾ…