വയനാട് ദുരന്തം; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ നിര്‍ദേശം

വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി വീണ ജോർജ്. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി. നായരോട് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാനും നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം,…

Read More

ബാർ ഉടമകളിൽ നിന്ന് പണപിരിവ് നടത്തുന്നുവെന്നത് വ്യാജ പ്രചാരണം ; ആരോപണങ്ങൾ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

ബാര്‍ കോഴ ആരോപണങ്ങള്‍ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബാര്‍ ഉടമകളില്‍ നിന്ന് പണ പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിന് ശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. യുഡിഎഫിന്‍റെ സമയത്തെ ആവര്‍ത്തനമല്ല എല്‍ഡിഎഫിന്‍റേത്. സമ്പന്നരുടെ താല്‍പര്യമല്ല സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. 22 ലക്ഷമായിരുന്ന ബാര്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാക്കി വര്‍ധിപ്പിച്ചു….

Read More

കേരളത്തിലെ സിറ്റിംഗ് എംപിമാരിൽ ചിലർ തോൽക്കുമെന്ന സർവേ റിപ്പോർട്ട് എന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണം; കെ സി വേണുഗോപാൽ

കോണ്‍ഗ്രസ് നേതൃത്വത്തിന് എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സുനില്‍ കനഗോലു റിപ്പോര്‍ട്ട് കൈമാറിയെന്ന മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തില്‍ ഒരു സര്‍വേ റിപ്പോര്‍ട്ടും എ.ഐ.സി.സിക്ക് കിട്ടിയിട്ടില്ല. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. ആരുടെതാണ് റിപ്പോര്‍ട്ടെന്ന് തനിക്കറിയില്ല. 2014-ലും ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു. അന്ന് തോല്‍ക്കുമെന്ന് പറഞ്ഞവരെല്ലാം ജയിക്കുകയാണ് ചെയ്‌തെന്നും വേണുഗോപാല്‍ പറഞ്ഞു.ആലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയുടെയും…

Read More

സർക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നു, കരുവന്നൂരിൽ കൃത്യമായി ഇടപെട്ടു; എം.വി. ഗോവിന്ദൻ

സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേരെ കള്ള പ്രചാരവേല നടക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാം പാർട്ടി പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനുള്ള കരുവായി കരുവന്നൂരിനെ മാറ്റരുത്. കരുവന്നൂരിൽ കേരള സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രശ്‌നത്തിന്റെ കാരണക്കാർ പാർട്ടി നേതൃത്വമാണ് എന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. അപൂർവ സ്ഥലങ്ങളിൽ മാത്രമാണ് ക്രമക്കേട് നടക്കുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ആവശ്യമായ ഫലപ്രദമായ ഇടപെടൽ നടക്കുന്നുണ്ട്. ഒന്നും മറച്ചു വെക്കാനില്ലെന്നും ഇഡി നിലപാട് ജനാധിപത്യവിരുദ്ധമെന്നും അദ്ദേഹം…

Read More

തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണം, ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു; സിപിഎം

ബഫർസോൺ വിഷയത്തിൽ തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു. ഉപഗ്രഹ സർവ്വേ ഭാഗികമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗാഡ്ഗിൽ – കസ്തൂരി രംഗൻ സമരങ്ങളുടെ മുന്നിൽ നിന്ന താമരശേരി രൂപത ബഫർസോൺ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്. ബഫർസോൺ വിഷയത്തിൽ ഉപഗ്രഹമാപ്പ് തയ്യാറാക്കിയവർക്ക് മാപ്പില്ല. അപാകതകൾ നിറഞ്ഞ സർവേ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

Read More