
വ്യാജ പരാതി; ജീവനക്കാരന് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
വ്യാജ പരാതി നൽകിയതിനെ തുടർന്ന് യാത്രാ നിരോധനം ഉൾപ്പെടെ നേരിടേണ്ടി വന്ന സംഭവത്തിൽ ജീവനക്കാരന് കമ്പനി രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബൈ കോടതി. സിവിൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. കമ്പനി നൽകിയ പരാതിയെ തുടർന്നുണ്ടായ യാത്രാ നിരോധനം മൂലം അസുഖബാധിതയായ മാതാവിനെ സന്ദർശിക്കാനോ അന്ത്യ കർമങ്ങൾ നിർവഹിക്കാനോ കഴിഞ്ഞില്ലെന്ന് കാണിച്ച് അഞ്ചുലക്ഷം ദിർഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു ജീവനക്കാരന്റെ ആവശ്യം. ജോലിയിലെ ആനുകൂല്യങ്ങൾ നേടാനായി തൊഴിൽ കരാറിൽ ജീവനക്കാരൻ കൃത്രിമം കാണിച്ചുവെന്നായിരുന്നു കമ്പനിയുടെ പരാതി. അടിസ്ഥാന…