കേരളത്തിൽ അതിശക്ത മഴക്ക് സാധ്യത; പത്തനംതിട്ടയും പാലക്കാടും ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഓറഞ്ച് അലർട്ട് 01/11/2024  : പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ…

Read More

കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കോലഞ്ചേരിക്ക് സമീപം പാങ്കോട് ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ആലുവ കൊമ്പാറ സ്വദേശികളായ കാർത്തിക് എം.അനിൽ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ചത്. കാർ റോഡിലെ…

Read More

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാരത്തകര്‍ച്ചയുണ്ടായി. മന്ത്രിമാരുടെ പ്രകടനം ദയനീയമായി. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാതചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരുമെന്നും ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ല. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ല. ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകും. സാമ്പത്തിക…

Read More