
ഫാൽകൺ പ്രേമികളെ ആവേശത്തിലാക്കി മർമി ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് തുടങ്ങും
ലോകമെങ്ങുമുള്ള ഫാൽകൺ പ്രേമികളെ ആകർഷിക്കുന്ന മർമി ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് തുടങ്ങും. അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്റ് ഹണ്ടിങ് ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പാണ് ജനുവരി യില്‍ നടക്കുന്നത്. മര്‍മിയുടെ ഭാഗമാകുന്നതിന് നേരിട്ടുള്ള രജിസ്ട്രേഷന്‍ ചൊവ്വാഴ്ച സമാപിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തിങ്കളാഴ്ച രാത്രി 11 വരെ തുടരും. ജനുവരി ഒന്ന് മുതൽ 27 വരെയാണ് വിവിധ മത്സരങ്ങളോടെ മർമി ഫെസ്റ്റിവൽ നടക്കുന്നത്. ഖത്തറിൽ ഫാൽക്കൺ…