വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോകള്‍ വ്യാജമാണോ എന്ന് അറിയാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് നിരവധി ചിത്രങ്ങള്‍ വരുന്നുണ്ടാകും. പലതരം ഫോര്‍വേര്‍ഡ് ചിത്രങ്ങള്‍ കണ്ട് വിശ്വസിച്ച് ചിലപ്പോള്‍ അത് മറ്റ് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്‌തേക്കാം. എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താം. ഇനി വാട്‌സ്ആപ്പില്‍ വരുന്ന ചിത്രങ്ങള്‍ സത്യമാണോ വ്യാജമാണോ എന്ന് ആലോചിച്ച് കഷ്ടപ്പെടണ്ട. വാട്സ്ആപ്പ് തന്നെയാണ് അതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. വാട്‌സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍…

Read More

വ്യാജ പീഡനക്കേസ് തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവം: പോലീസുകാരന്‍ അറസ്റ്റില്‍

വ്യാജ പീഡനക്കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ യുവാവില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലിസുകാരന്‍ അറസ്റ്റില്‍. മറ്റൊരു പോലിസുകാരന്‍ ഒളിവില്‍ പോയി. മുംബൈയിലെ നയാനഗര്‍ പോലിസ് സ്‌റ്റേഷനിലെ പ്രത്മേശ് പാട്ടീല്‍ എന്ന പോലിസുകാരനാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അസിസ്റ്റന്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ അമിത് അഹലാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി വിജിലന്‍സ് വകുപ്പ് അറിയിച്ചു. മരറോഡ് പ്രദേശത്തെ യുവാവിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി വ്യാജമാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് സ്ത്രീ…

Read More

വിമാനങ്ങൾക്ക് 24 മണിക്കൂറിനിടെ മൂന്ന് ബോംബ് ഭീഷണി ; എല്ലാം വ്യാജമെന്ന് കണ്ടെത്തൽ

രാജ്യത്ത് 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് മൂന്ന് വിമാനങ്ങൾക്ക്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ കുഴപ്പിക്കുകയാണ്. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോയ വിസ്താര വിമാനം (യുകെ 17) ബോംബ് ഭീഷണിയെ തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടിരുന്നു. ജയ്പൂർ-ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും (IX 196) ഭീഷണിയുണ്ടായി. അതും വ്യാജമാണെന്ന് തെളിഞ്ഞു. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനത്തിനും (ക്യുപി 1366) പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ബോംബ് ഭീഷണിയുണ്ടായി….

Read More

എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജം?; പ്രശാന്തൻ്റെ ഒപ്പിൽ വ്യത്യാസം

എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തൻ്റെ ഒപ്പിൽ വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തിയത്. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു. അതിനിടെ നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. റവന്യൂ വകുപ്പ്…

Read More

എ.ആർ.എം സിനിമയുടെ വ്യാജപതിപ്പ്; 2 പേർ അറസ്റ്റിൽ

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. കൊച്ചി സൈബർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ മലയാളികൾ എന്നാണ് സൂചന. പ്രതികളെ വൈകിട്ട് സൈബർ സ്റ്റേഷനിൽ എത്തിക്കും. വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ് കണ്ടെത്തയിരുന്നു. വ്യാജപതിപ്പിന് പിന്നിൽ തമിഴ് റോക്കേഴ്സ് സംഘത്തിൽപ്പെട്ടവർ എന്നും കണ്ടെത്തിയിരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആർഎം വ്യാജപതിപ്പ് ടെലഗ്രാമിൽ എത്തിയത്. പിന്നാലെ സംവിധായകൻ ജിതിൻ ലാൽ…

Read More

വീട്ടമ്മ നൽകിയ ബലാത്സംഗ പരാതി വ്യാജം, കേസെടുത്താൽ പൊലീസിന്റെ ആത്മവീര്യത്തെ ബാധിക്കും; കോടതിയിൽ സർക്കാർ

എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വീട്ടമ്മ നൽകിയ ബലാത്സംഗപരാതി കള്ളമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. എസ്പിയടക്കമുള്ളവർക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല എന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിൽ മറുപടി സത്യവാംഗ്മൂലം നൽകുകയായിരുന്നു സർക്കാർ. മലപ്പുറം അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ആയ ഫിറോസ് എം ഷെഫീഖ് ആണ് സർക്കാരിനായി…

Read More

വ്യാജ വെളിച്ചെണ്ണ സിമ്പിളായി കണ്ടെത്താം

വ്യാജ വെളിച്ചെണ്ണ ഇന്ന് വ്യാപകമാണ്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളടങ്ങിയ വ്യാജ വെളിച്ചെണ്ണ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കഴിയാത്തതാണ് വിൽപ്പന വർദ്ധിക്കാൻ കാരണമെന്ന് ആക്ഷേപം. അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന വ്യാജ വെളിച്ചെണ്ണ വിലക്കുറവിലാണ് കേരളത്തിലെത്തുന്നത്. നല്ലയിനം വെളിച്ചെണ്ണയുടെ വിലയിലാണ് പലയിടങ്ങളിലും വിൽപ്പന. കോട്ടപ്പുറം മാർക്കറ്റാണ് വ്യാജ വെളിച്ചെണ്ണയുടെ പ്രധാന വിപണന കേന്ദ്രം. ഒരു കാലത്ത് വെളിച്ചെണ്ണ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം മാർക്കറ്റ്. പത്തോളം വെളിച്ചെണ്ണ മില്ലും കൊപ്ര സംഭരണകേന്ദ്രങ്ങളുമുണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളിലേക്കും മറ്റും വെളിച്ചെണ്ണ കയറ്റി അയച്ചിരുന്നു….

Read More

കലാരംഗത്തെ എന്റ നല്ല സുഹൃത്താണ് സിദ്ദിഖ്; പ്രചരിക്കുന്ന വാർത്ത വാസ്ത വിരുദ്ധമാണെന്ന് ആശാ ശരത്

നടൻ സിദ്ദിഖിനെതിരേ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വാസ്ത വിരുദ്ധമാണെന്ന് നടി ആശാ ശരത്. സിദ്ദിഖ് തന്റെ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നുംഈ അവസരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും ആശ ശരത് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ആശാ ശരതിന്റെ വാക്കുകൾ പ്രിയപ്പെട്ടവരെ. ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട്…

Read More

‘വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; പഠനത്തിന് തടസ്സമില്ല’: കെ വിദ്യയ്ക്ക് പിഎച്ച്ഡി തുടരാം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ വഴിയൊരുങ്ങുന്നു. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമേതുമില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്‍റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം…

Read More

സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര, നിയമനടപടി സ്വീകരിച്ചു

തൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. നടിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നടി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മീര ചോപ്ര മോഡൽ ആയും തിളങ്ങിയിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ ‘സേഫ്‍ഡ്’ ആണ് നടിയുടെ ഒടുവിലത്തെ ചിത്രം. ‌

Read More