വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോർജിൻറെ മകൻ ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ ദീലിപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ദിലീപിനെ പൂട്ടണം എന്ന പേരിൽ വ്യാജ വാട്ട്‌സ്ആപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടന്റെ മുന്നിലാണ് ഹാജരായത്. കേസിൽ ഷോണിൻറെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു….

Read More