
സൌദി വാണിജ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ; മുൻകരുതൽ നിർദേശവുമായി അധികൃതർ
വാണിജ്യ മന്ത്രാലയത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ വെബ്സൈറ്റുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും പ്രതിനിധി ചമഞ്ഞ് വരുന്നവരെയും കരുതിയിരിക്കണമെന്ന് അധികൃതർ. ഉപഭോക്താക്കൾ ഇരകളാകുന്ന നിരവധി വഞ്ചനക്കേസുകൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മന്ത്രാലയ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്നവർ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ വ്യാജ മാർഗങ്ങളിലൂടെ നേടിയ ശേഷം കബളിപ്പിക്കുന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകളിലും പേജുകളിലും സ്വകാര്യ വിവരങ്ങൾ പങ്കിടുന്നതിന്റെ ഫലമായി വലിയ നഷ്ടങ്ങൾ ഉപഭോക്താക്കൾക്ക് സംഭവിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽനിന്ന് വ്യക്തമാണ്. മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് പറഞ്ഞും ഓൺലൈൻ ഷോപ്പിങ് പോർട്ടലുകൾ വഴി…