
ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് വ്യാജ ടിക്കറ്റ് ?
ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് വ്യാജ ടിക്കറ്റെന്ന് സംശയം. ലുഫ്താൻസ വിമാനത്തിൽ ഇന്ന് പുലർച്ചെ 12.30ന് എത്തുമെന്നായിരുന്നു പ്രജ്വലിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. അന്വേഷണ സംഘത്തിനും ഈ ടിക്കറ്റ് കൈമാറിയിരുന്നുവെന്നാണ് സൂചന. എന്നാൽ ടിക്കറ്റിൽ നൽകിയ ഭൂരിഭാഗം വിവരങ്ങളും തെറ്റാണെന്ന് തെളിഞ്ഞു. ലുഫ്താൻസയുടെ ചെക്കിൻ വൈബ്സൈറ്റ് പരിശോധിച്ച പ്പോൾ പ്രജ്വൽ രേവണ്ണ, സ്ത്രീ എന്നാണ് ടിക്കറ്റ് ബുക്കിംഗിൽ നൽകിയിരിക്കുന്നത്. പാസ്പോർട്ട് നമ്പർ ദൃശ്യമല്ലെങ്കിലും ഇന്ത്യൻ, അഫ്ഗാൻ…