
അജ്മാനിൽ വ്യാജ ലൂബ്രിക്കന്റ് ഓയിൽ നിർമാണം ; ഒരാൾ പിടിയിലായി
അജ്മാൻ എമിറേറ്റിൽ വ്യാജ ലൂബ്രിക്കന്റ് ഓയിൽ നിർമിച്ച കേസിൽ ഏഷ്യക്കാരനെ അജ്മാൻ പൊലീസ് പിടികൂടി. യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത ലോകത്തെ പ്രമുഖ ബ്രാന്‍ഡിന്റെ പേരിലാണ് വ്യാജ എൻജിൻ ഓയിൽ നിർമിച്ച് വിൽപന നടത്തിയിരുന്നത്. അൽ ഹമിദിയ പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് അജ്മാൻ പൊലീസ് ക്രിമിനൽ അന്വേഷണ വിഭാഗം ഡയറക്ടർ കേണൽ അഹമ്മദ് സഈദ് അൽ നഈമി പറഞ്ഞു. അജ്മാനിലെ പുതിയ ഇൻഡസ്ട്രിയൽ…