
റാസ് അൽ ഖൈമ: ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി
ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പ് മുൻനിർത്തിയുള്ള ഇത്തരം പരസ്യങ്ങൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്താനും പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പ് പരസ്യങ്ങളിൽ ആകൃഷ്ടരായി ജോലിയ്ക്ക് അപേക്ഷിക്കുന്ന വ്യക്തികൾ അനധികൃത പണമിടപാടുകളിൽ പെടുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുകയും, മറ്റു അക്കൗണ്ടുകളിലേക്ക് അവ ട്രാൻസ്ഫർ ചെയ്യുന്നതുമായ പ്രവർത്തികൾ ചെയ്യുന്ന തൊഴിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് ഇത്തരം ജോലികൾക്ക് അപേക്ഷിക്കുന്നവരെക്കൊണ്ട് തട്ടിപ്പ് സംഘം…