
പൊലീസ് അയ്യപ്പ ഭക്തരെ മർദ്ദിക്കുന്നുവെന്ന് വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസെടുത്തു
അയ്യപ്പഭക്തന്മാരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചാരം നടത്തിയതിന് ആലുവ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. ആലുവ സ്വദേശി അനിൽ അമ്പാട്ടുകാവ്, എറണാകുളം സ്വദേശി സുമൻ മഠത്തിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അയ്യപ്പ ഭക്തന്മാരിൽ വിദ്വേഷമുളവാകുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ച സൈബർ ഡോട് കോമിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകർത്തെന്ന രീതിയിൽ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. അയ്യപ്പഭക്തനെ ആക്രമിക്കുന്ന…