സ്വദേശിവത്കരണത്തിൽ കൃത്രിമം: മാനേജർക്ക് ലക്ഷം ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

സ്വകാര്യ കമ്പനിയിൽ സ്വദേശികളെ നിയമിക്കുന്നതിനായി പ്രഖ്യാപിച്ച നാഫിസ് പദ്ധതിയിൽ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജർക്ക് ദുബൈ കോടതി ലക്ഷം ദിർഹം പിഴ ചുമത്തി. രണ്ട് ഇമാറാത്തി വനിതകളെ താൽകാലികമായി നിയമിച്ച ശേഷം ഈ പെർമിറ്റുകൾ കാണിച്ച് സ്വദേശിവത്കരണനിയമം പാലിച്ചതായി കാണിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂഷൻറെ ആരോപണം. നാലുമാസമാണ് സ്വദേശിവനിതകൾ സ്ഥാപനത്തിൽ ജോലി ചെയ്തത്. സർക്കാറിന്റെ പ്രതിമാസ ആനുകൂല്യം 5,000 ദിർഹം നേടുകയെന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷൻ കണ്ടെത്തി. കോടതിക്ക് കൈമാറിയ കേസിലാണ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്….

Read More