വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണം

വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂര്‍ത്തിയായ ശേഷം 20 ദിനാര്‍ കൈമാറിയ പ്രവാസിക്ക് ബാക്കി തുക തിരികെ നല്‍കി. എന്നാല്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധയില്‍ വ്യാജ നോട്ടാണെന്ന് മനസ്സിലായ ടാക്സി ഡ്രൈവര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സിയാണ് കുവൈത്ത് ദിനാര്‍.വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 ദിനാറിന്‍റെ വ്യാജ നോട്ടുകളാണ്…

Read More