വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; പ്രതി നിഖിൽ തോമസിന് ജാമ്യം 

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്എഫ്‌ഐ നേതാവായിരുന്ന നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന്…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻഎസ്എഫ്ഐ നേതാവ് അബിൻ സി.രാജ് കസ്റ്റഡിയിൽ

വ്യാജ സർ‌ട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മുൻഎസ്എഫ്ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിൻ സി.രാജ് പൊലീസ് കസ്റ്റഡിയിലായി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട പ്രതികളെയെല്ലാം പൊലീസിന് പിടികൂടാനായി. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ച് ചോദ്യം ചെവ്യാജ ഡിഗ്രി കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച…

Read More

‘രണ്ട് ലക്ഷം രൂപ നൽകി, സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു വിദേശത്തുള്ള സുഹൃത്ത് ചതിച്ചു’- നിഖിൽ തോമസിന്റെ മൊഴി

വിദേശത്തുള്ള സുഹൃത്ത് ചതിക്കു​കയായിരുന്നുവെന്ന് വ്യാജസർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ്.എഫ്.​​ഐ നേതാവ് നിഖിൽ തോമസ്. പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖിലി​െൻറ വെളിപ്പെടുത്തൽ.സുഹൃത്ത് പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ പറ‍ഞ്ഞു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ ധരിപ്പിച്ചു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ…

Read More

കെഎസ്യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്ഐക്ക്: വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദൻ

വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെഎസ്‌യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്കാണ്. കെഎസ്‌യു നേതാവിന്റെ സർട്ടിഫിക്കറ്റുണ്ടാക്കിയതിൽ പങ്ക് എസ്എഫ്‌ഐക്കാണെന്ന് പറയുന്നവരോട് എന്തു പറയാനാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.  ”ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്‌ഐ തകർക്കാനാവില്ല. വ്യാജരേഖ കേസിൽ കെ.വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല. ഒളിവിൽ കഴിഞ്ഞവരെ സിപിഎമ്മുകാർ സഹായിച്ചോയെന്ന് അന്വേഷിക്കട്ടെ. തെറ്റായ പ്രവണതകൾ ഉണ്ടെങ്കിൽ തിരുത്തും. വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും ശക്തമായ നടപടിയെടുക്കും. ബാബുജാൻ സിൻഡിക്കറ്റ് അംഗമെന്ന നിലയിൽ പലതിലും ഇടപെട്ടിട്ടുണ്ടാവും. പ്രിയ വർഗീസിന് അനുകൂലമായ…

Read More

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിനെ സി.പി.എം പുറത്താക്കി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെ സി.പി.എമ്മിൽനിന്നു പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ല കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ എം.കോമിനു ചേർന്നത് ബി.കോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. നിഖിൽ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്‌പെൻഡ് ചെയ്തു….

Read More

‘പിടികൂടുമെന്ന ബോധ്യം വേണം, തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ല ‘; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെകെ ശൈലജ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ തള്ളി കെകെ ശൈലജ ടീച്ചർ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ലെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.  അതേസമയം വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി…

Read More