
വ്യാജ രേഖ കേസ്; വിദ്യ സമർപ്പിച്ച രേഖയുടെ പ്രിന്റ് കണ്ടെടുത്തു
എസ്.എഫ്.ഐ യുടെ മുൻ നേതാവായിരുന്ന കെ. വിദ്യ സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ രേഖയുടെ പ്രിന്റ് പൊലീസ് കണ്ടെത്തി. എറണാകുളം പാലാരിവട്ടത്തുള്ള ഇന്റർ നെറ്റ് കഫേയിൽ നിന്നാണ് വ്യാജ രേഖയുടെ പ്രിന്റ് കണ്ടെത്തിയത്. വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കഫേയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ ഇന്റർ നെറ്റ് കഫേ ഒരു വർഷം മുൻപ് പൂട്ടി പോയിരുന്നു. ഉടമയെ വിളിച്ച് വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. എന്നാൽ ഇയാൾക്ക് വിദ്യയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെയാണ് സർട്ടിഫിക്കേറ്റ് ഈ…