വ്യാജ ബോംബ് ഭീഷണി ; വിമാന കമ്പനികൾക്ക് നഷ്ടം 600 കോടിയിലധികം രൂപ

24 മണിക്കൂറിനിടെ 50ലെറെ വ്യാജ ഭീഷണികള്‍, ഒന്‍പത് ദിവസത്തിനിടെ വിമാന കമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി രൂപയ്ക്ക് മുകളില്‍. ഇതിനിടെയാണ് പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളു‍ടെ ലക്ഷ്യമെന്നാണ് നിഗമനം. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന്കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും എക്സിന്‍റെയും മെറ്റയുടെയും പ്രതിനിധികൾക്ക് കേന്ദ്ര ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ ബോംബ് ഭീഷണി മുഴക്കിയ 11 എക്സ്…

Read More

മസ്‌കത്തിലേക്കും ജിദ്ദയിലേക്കുമുളള ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധനയ്ക്ക് മാറ്റി

മുംബൈയിൽ രണ്ട് വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള 6E 1275 വിമാനത്തിനുമാണ് ഭീഷണി ഉണ്ടായത്. നേരത്തെ മുംബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ദില്ലിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച കാര്യം ഇന്റിഗോ എയർലൈൻ കമ്പനി വക്താവ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശം ലഭിച്ച ശേഷം സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വിമാനം ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി. പിന്നീട്…

Read More

വിമാനത്തിൽ വ്യാജബോംബു ഭീഷണി; നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി

നെടുമ്പാശേരിയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിൽ വ്യാജബോംബു ഭീഷണി. തൃശൂർ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്.  തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യും. 

Read More