
ഫാക് കുറുബ പദ്ധതി; ഒമാനില്‍ 58 തടവുകാരെ മോചിപ്പിച്ചു
ഒമാനില്‍ ഫാക് കുറുബ പദ്ധതിയിലുടെ 58 തടവുകാരെ മോചിപ്പിച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ പുറത്തിറക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഫാക് കുറുബ പദ്ധതിക്ക് കൈത്താങ്ങുമായി ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ 60,000 ഒമാന്‍ റിയാല്‍ അധികൃതര്‍ക്ക് കൈമാറി. ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്റെ പിന്തുണക്ക് നന്ദി അറിയിച്ച ഫാക് കുറുബ പ്രതിനിധികള്‍,സമൂഹത്തിലെ അര്‍ഹരായ വ്യക്തികളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് ഇത്തരം പിന്തുണ സുപ്രധാന പങ്കുവഹിക്കുമെന്നും പറഞ്ഞു. ഒമാന്‍ ലോയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന…