ആത്മീയ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’; എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പിട്ട് ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’ ആരംഭിക്കാനൊരുങ്ങി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ അദ്ദേഹം ഒപ്പുവെച്ചു. ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിന്റെ ഭാഗമായിട്ടായിരിക്കും ‘ഫെയ്ത്ത് ഓഫീസ്’ പ്രവര്‍ത്തിക്കുക. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവെന്ന് അറിയപ്പെടുന്ന ടെലി ഇവാഞ്ചലിസ്റ്റ്- പോള വൈറ്റ് ആയിരിക്കും ഫെയ്ത്ത് ഓഫീസിന് നേതൃത്വം നല്‍കുകയെന്നാണ് വിവരം. അമേരിക്കയില്‍ ‘ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍’ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട്, പുതിയ അറ്റോര്‍ണി ജനറലായ പാം ബോണ്ടയ്ക്കു കീഴില്‍ ഒരു ദൗത്യസംഘത്തിനും കഴിഞ്ഞദിവസം ട്രംപ് രൂപം നല്‍കിയിരുന്നു. അമേരിക്കയുടെ…

Read More