കല മേള; കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക്

കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ നീക്കം. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കും മാർ ബേസിലിലെ രണ്ട് പേർക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. 63ാമത് സംസ്ഥാന സ്കൂള്‍…

Read More

സുരേഷ് ഗോപിയെ സ്കൂൾ കായിക മേളയിലേക്ക് ക്ഷണിക്കില്ല; കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും വി.ശിവൻ കുട്ടി പറഞ്ഞു. സുരേഷ് ഗോപിയുടെ ‘തന്ത’ പരാമർശത്തിന് മറുപടിയില്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തന്തക്ക് പറഞ്ഞാൽ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്. അത് താൻ പറയുന്നില്ലെന്നുമായിരുന്നു പ്രതികരണം.

Read More

‘ഇവനാണ് ഞങ്ങ പറഞ്ഞ പോത്ത്…’; 11 കോടിയുടെ പോത്ത് മേളയിൽ കൗതുകമായി

രാജസ്ഥാനിലെ പുഷ്‌കർ മേളയിൽ പ്രദർശനത്തിനെത്തിയ ഒരു പോത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. സുന്ദരനായ പോത്തിൻറെ വിലയാണ് ലോകശ്രദ്ധയാകർഷിച്ചത്. 11 കോടി രൂപയാണ് പോത്തിൻറെ വില..! ഹരിയാനയിലെ സിർസയിൽ നിന്നാണ് ‘പോത്തുരാജൻ’ മേളയിൽ പങ്കെടുക്കാൻ എത്തിയത്. പോത്തിന് എട്ടു വയസ് ഉണ്ടെന്ന് ഉടമ ഹർവിന്ദർ സിംഗ്. ഉയരം 5.8 അടി. 1,570 കിലോഗ്രാണ് ഭാരം. കഴിഞ്ഞവർഷം 1400 കിലോഗ്രാം മാത്രമേ തൂക്കമുണ്ടായിരുന്നുള്ളൂ. സ്വന്തം കുഞ്ഞിനെ പോലെയാണ് ഉടമ പോത്തിനെ പരിപാലിക്കുന്നത്. താൻ പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ…

Read More