പ്രധാനമന്ത്രിയുടെ സന്ദർശനം: സുരക്ഷയുടെ വിവരങ്ങൾ ചോർന്നു, ചാവേറാക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നു.  സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ളവയാണ് ചോർന്നത്. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്‌കീം തയ്യാറാക്കിത്തുടങ്ങി.  അതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി…

Read More

കിണറ്റിൽ വീണ കരടി ചത്ത സംഭവം; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ വിഷയം അടഞ്ഞ അധ്യായമാകുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ചയുണ്ടായി എന്നാണ് ഉയരുന്ന ആക്ഷേപം. മുങ്ങാൻ സാധ്യതയുള്ള ജീവികൾ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കാൻ സാധ്യതയുള്ള ജീവികൾ, നദിക്കരക്ക് സമീപത്തായുള്ള ജീവികൾ എന്നിവയെ മയക്കുവെടി…

Read More