നിയന്ത്രണം വിട്ട് റോക്കറ്റ് മൂക്കുംകുത്തി താഴേക്ക് വീണു; സ്‌പേസ് വണ്‍ കെയ്റോസിന്റെ രണ്ടാം ശ്രമവും പരാജയം

വീണ്ടും പരാജയം നേരിട്ടിരിക്കുകയാണ് ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ്‍ കമ്പനി. കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിജയകരമായി അയക്കുന്ന ജപ്പാനിലെ ആദ്യ സ്വകാര്യ കമ്പനിയാവാനുള്ള സ്പേസ് വണ്ണിന്‍റെ രണ്ടാം ശ്രമവും വിജയിച്ചില്ല. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം കമ്പനിയുടെ കെയ്റോസ് റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണു. 18 മീറ്റര്‍ ഉയരമുള്ള സോളിഡ്-ഫ്യൂവല്‍ റോക്കറ്റാണ് കെയ്‌റോസ്. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കെയ്‌റോസ് റോക്കറ്റിന്‍റെ സ്ഥിരത നഷ്ടമായി. പിന്നാലെ ആകാശത്ത് ആടിയുലഞ്ഞ റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക് വീഴുകയായിരുന്നു. ഭൂമിയില്‍ നിന്ന്…

Read More

വിക്ഷേപിച്ചത് തെറ്റായ ഭ്രമണപഥത്തിൽ, ലക്ഷ്യം തെറ്റി ഫാൽക്കൺ റോക്കറ്റ്; 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്ന് സ്പേസ് എക്സ്

ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ്. റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ റോക്കറ്റിന് ലക്ഷ്യം തെറ്റുകയായിരുന്നെന്നു സ്പേസ് എക്സ് വൈബ്സൈറ്റിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ഓക്സിജൻ ചോർച്ചയെത്തുടർന്ന് രണ്ടാംഘട്ടത്തിലെ ജ്വലനം നടന്നില്ല. ഇതോടെ നിശ്ചയിച്ചതിനേക്കാൾ താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായത്. വ്യാഴാഴ്ചയാണ് യുഎസിലെ കലിഫോർണിയയിൽനിന്ന് 20 ഉപഗ്രഹങ്ങളുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്രതിരിച്ചത്. 10 ഉപഗ്രഹങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് അവയുടെ ഭ്രമണപഥം ഉയർത്താനുള്ള…

Read More

യുഡിഎഫ് തോറ്റാൽ ഉത്തരവാദി ഞാൻ, കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ; വിഡി സതീശൻ

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാർ ജയിച്ചാൽ അവർ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ചോദിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ്…

Read More

ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ നൽകാതെ എസ്ബിഐ; സുപ്രീം കോടതി നൽകിയ സമയപരിധി കഴിഞ്ഞു

ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സുപ്രീം കോടതി നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചു. രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്ത ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ മാർച്ച് ആറിന് മുമ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ നീട്ടണമെന്ന് ബാങ്ക് മാർച്ച് 4 ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹർജി…

Read More