വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതി: കെ.സി വേണുഗോപാൽ

വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ കാര്യം രണ്ട് തവണ പാർലമെന്റിൽ ഉന്നയിച്ചതാണ്. ഉടൻ സഹായിക്കണം, പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അടിയന്തരമായി നൽകേണ്ട സഹായംപോലും നൽകാൻ തയാറായില്ലെന്നതു നിർഭാഗ്യകരമാണ്.  ദുരന്തബാധിതരായവർ ദൈനംദിന ജീവിതത്തിലേക്കു പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. തൊഴിൽ, വിദ്യാഭ്യാസം, താമസം തുടങ്ങിയ പല കാര്യങ്ങളിലും പ്രതിസന്ധി നേരിടുകയാണ്. ഞങ്ങൾ ഇതുവരെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല….

Read More

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല: മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ്…

Read More

യൂസ്‌ഡ് കാർ തട്ടിപ്പ്; കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതി: ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

പരാതി കൊടുത്തിട്ടും കേസെടുക്കാത്തതിനും അന്വേഷണം നടത്താത്തതിനും പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലാരിവട്ടം ഇൻസ്പെക്ടർ ജോസഫ് സാജനെയാണ് സസ്പെൻഡ് ചെയ്തത്. യൂസ്‌ഡ് കാർ തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ ജോസഫ് സാജൻ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഇൻസ്പെക്ടർ ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി ഡിസിപി വിലയിരുത്തി. എ.ബി. കാർസ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജോസഫ് സാജൻ കേസ് റജിസ്റ്റര്‍ ‍ചെയ്തില്ല….

Read More