‘വയനാട്ടിലെ പുനരധിവാസം പാളി’; താൽക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്ന് കെ സുരേന്ദ്രൻ

വയനാട്ടിലെ പുനരധിവാസം പാളിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ നിന്ന് സ്ഥലം വിട്ടു. വയനാട്ടിൽ ഉള്ളത് മന്ത്രി കേളു മാത്രമാണ്. താൽക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിശദമായ മെമ്മോറാണ്ടം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴുമുള്ളത് താൽക്കാലിക നിവേദനം മാത്രമാണ്. മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണ്. ഫോട്ടോഷൂട്ടിൽ മാത്രമായിരുന്നു അവർക്ക് താൽപര്യം. ദുരന്തം പ്രതിരോധിക്കാനുള്ള 600 കോടി ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ട്. കേരളം…

Read More

‘പ്രതിപക്ഷമെന്ന നിലയിൽ ബിജെപി കർണാടകയിൽ പൂർണമായും പരാജയപ്പെട്ടു’; വിമർശനവുമായി അരവിന്ദ് ലിംബാവലി

സ്വന്തം പാർട്ടിക്കെതിരെ വിമർശനവുമായി കർണാടകയിലെ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ അരവിന്ദ് ലിംബാവലി. പ്രതിപക്ഷമെന്ന നിലയിൽ പാർട്ടി പൂർണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ബി.വൈ വിജയേന്ദ്രയും പ്രതിപക്ഷനേതാവ് ആർ. അശോകയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായെന്നും അദ്ദേഹം തുറന്നടിച്ചു. മുഡ അഴിമതി, വാൽമീകി ഡവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി, എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള ഫണ്ടിന്റെ ദുരുപയോഗം തുടങ്ങിയ വിഷങ്ങളൊന്നും വേണ്ട രീതിയിൽ ഉന്നയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് ലിംബാവലി പറഞ്ഞു. ഇതൊക്കെ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടാൽ…

Read More

‘കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ട്, വടകരയിൽ പരാജയപ്പെട്ടത്’: പി.ജയരാജൻ

ഭാവിയിൽ കെകെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന പരാമർശവുമായി സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദയനീയ പരാജയം ഏൽക്കേണ്ടിവന്നതിന്റെ കാരണങ്ങൾ വിലയിരുത്താൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരത്തിൽ പരാമശമുണ്ടായതെന്നാണ് റിപ്പോർട്ട്. യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെയുൾപ്പടെ അതിരൂക്ഷമായ വിമർശനമാണ് ഉണ്ടായത്. ‘വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്’ എന്നിങ്ങനെയായിരുന്നു ജയരാജന്റെ…

Read More

അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ.. ബിജെപി 400 സീറ്റ് നേടിയില്ല; ടിവി അടിച്ചുപൊട്ടിച്ച് നേതാവ്

രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണമാണ്. ബെറ്റ് വയ്ക്കുന്നതും കാശു പോകുന്നതും തല മൊട്ടയടിക്കുന്നതും ഫലപ്രഖ്യാപനത്തിനുശേഷം നാട്ടിൽ നടന്നുവരുന്ന പതിവുകാഴ്ചകളാണ്. എന്നാൽ, ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന സംഭവം-അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്-എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതായി. സംഭവം എന്താണെന്നല്ലേ. സ്വന്തം പാർട്ടിയായ ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിയാത്തതിൻറെ വിഷമത്തിലും കടുത്ത അമർഷത്തിലും ടെലിവിഷൻ ചവിട്ടിപ്പൊട്ടിച്ചു പരാക്രമം കാണിച്ച നേതാവിനെ വളരെ കഷ്ടപ്പെട്ട് അണികൾ ശാന്തനാക്കുകയായിരുന്നു. രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡൻറ് ഗോവിന്ദ് പരാശർ ആണ് ടെലിവിഷൻ നിലത്തെറിയുകയും ചവിട്ടിപൊട്ടിക്കുകയും…

Read More

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി വന്‍ പരാജയം: സ്റ്റാലിന്‍

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ പരാജയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍. പത്തുവര്‍ഷം മുമ്പ് മോദി നല്‍കിയ വാഗ്ദാനം ഇതുവരെയും പാലിച്ചില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ആശയം ജനങ്ങളിലെത്തിക്കാന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ക്ക് സാധിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സഖ്യത്തിന്റെ നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിസികെ,…

Read More

വിമാനത്തിൽ കയറാതെ യാത്രക്കാരൻ; വൻ തട്ടിപ്പ്:  നാല് ജീവനക്കാരുള്‍പ്പെടെ പിടിയിൽ

വിമാനത്തില്‍ കയറാതെ എയര്‍പോര്‍ട്ടില്‍ ചുറ്റിത്തിരിഞ്ഞ യാത്രക്കാരനെ പിടികൂടിയപ്പോൾ പുറത്തായത് വന്‍ തട്ടിപ്പ്. വിശദമായ അന്വേഷണത്തില്‍ എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു. ബുധനാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബിര്‍മിങ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വിമാനത്താവളത്തിലെത്തി, ബോര്‍ഡിങ് പാസ് വാങ്ങിയിരുന്ന ഒരു യാത്രക്കാരന്‍ വിമാനത്തില്‍ കയറിയില്ലെന്നും, ഇയാളെ കയറാതെയാണ് വിമാനം പുറപ്പെട്ടതെന്നുമുള്ള സന്ദേശം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. മൂന്നാം ടെര്‍മിനലില്‍ നിന്ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ വിമാനത്തില്‍ കയറാതിരിക്കാനുള്ള…

Read More

ലേണേഴ്സ് പരീക്ഷയിൽ 59 തവണ തോറ്റു; ഒടുവിൽ വിജയം

യുകെയില്‍ ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള തിയറി പരീക്ഷയില്‍ 59 തവണ പരാജയപ്പെട്ട പരീക്ഷാര്‍ത്ഥി ഒടുവില്‍ അറുപതാമത്തെ ശ്രമത്തില്‍ കരകയറി. വുസ്റ്റര്‍ഷെയര്‍ കൗണ്ടിയിലാണ് രാജ്യത്തു തന്നെ ഏറ്റവുമധികം തവണ തിയറി പരീക്ഷ എഴുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടത്. അതേസമയം ലൈസന്‍സ് സ്വന്തമാക്കാനുള്ള പരീക്ഷാര്‍ത്ഥിയുടെ സ്ഥിരോത്സാഹത്തെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും നിരവധിപ്പേര്‍ പ്രകീര്‍ത്തിച്ചു. പരീക്ഷാര്‍ത്ഥിയുടെ പേരും മറ്റ് വിവരങ്ങളുമൊന്നും പുറത്തുവിട്ടിട്ടില്ല. 1748 പൗണ്ടും (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) 60 മണിക്കൂറുമാണ് ലേണേഴ്സ് പരീക്ഷയ്ക്കായി ഇയാള്‍ ചെലവാക്കിയതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍…

Read More