
‘പുഷ്പ 2-ൽ തകർപ്പൻ പ്രകടനമാണ് ഫഫ, അഭിമാനിക്കാനുള്ള വകയുണ്ടെന്ന് ഉറപ്പുതരാം; അല്ലു അർജുൻ
പുഷ്പ 2-ൽ തകർപ്പൻ പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും എല്ലാ മലയാളികൾക്കും അദ്ദേഹത്തെ കുറിച്ചോർത്ത് അഭിമാനിക്കാമെന്നും നടൻ അല്ലു അർജുൻ. കൊച്ചിയിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു അല്ലു അർജുൻ ഫഹദിൻ്റെ പ്രകടനത്തെ പ്രശംസിച്ചത്. പുഷ്പ 2’ലെ ഒരു പാട്ടിന്‍റെ ഹൂക്ക് ലൈൻ ചിത്രം റിലീസാകുന്ന 6 ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നും അല്ലു അർജുൻ വെളിപ്പെടുത്തി. എല്ലാ മലയാളികള്‍ക്കും നമസ്‌കാരം. കേരളത്തിനോട് ദത്തുപുത്രനായ മല്ലു അര്‍ജുന്‍ സ്‌നേഹമറിയിക്കുകയാണ്. കേരളത്തിലേക്ക് വണ്ടി കയറുമ്പോള്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത് എന്റെ സ്വന്തം…