
ശരദ് പവാറിന്റെ വിരുന്നിനായുള്ള ക്ഷണം തള്ളി ഷിൻഡെയും ഫഡ്‌നാവിസും
എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ വിരുന്നിനായുള്ള ക്ഷണം മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും നിരസിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താനാകില്ലെന്നാണു ഷിൻഡെയും ഫഡ്‌നാവിസും പവാറിന് മറുപടി നൽകിയത്. പിന്നീടൊരിക്കൽ വീട്ടിൽ ഭക്ഷണത്തിനെത്താമെന്നും അറിയിച്ചു. ഇവർ ഇരുവരും, ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാറും ഇന്ന് പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ശരദ് പവാർ അധ്യക്ഷനായ ട്രസ്റ്റിനു കീഴിലുള്ള കോളജിലാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും…