
മെറ്റയുടെ ‘ഫാക്ട് ചെക്കിങ്’ നയംമാറ്റം; ‘ലക്ഷക്കണക്കിനു മനുഷ്യർ പച്ചക്കള്ളം വായിക്കുന്ന സ്ഥിതി വരും’: വിമർശനവുമായി ജോ ബൈഡൻ
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർക്ക് സക്കർബർഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കിയതിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ. മെറ്റയുടെ നയംമാറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ലക്ഷക്കണക്കിന് മനുഷ്യർ പച്ചക്കള്ളങ്ങൾ വായിക്കുന്ന അവസ്ഥയിലേക്കാകും ഇതു നയിക്കുകയെന്നും ബൈഡൻ കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. ‘അമേരിക്ക എന്ന ആശയത്തിനു തന്നെ വിരുദ്ധമാണിത്. നമ്മളെല്ലാം സത്യം പറയാനാണ് ആഗ്രഹിക്കുന്നത്. സത്യം പറയുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.’-അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കുമുൻപാണ് ഫാക്ട് ചെക്കിങ് പ്രോഗ്രാം…