വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീടുപൂട്ടി ബാങ്ക് പോയി, അമ്മയെയും കുഞ്ഞുങ്ങളെയും പുറത്താക്കി; തുക തിരിച്ചടച്ച് ലുലു ഗ്രൂപ്പ്
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തിചെയ്ത് വീട്ടിലെ താമസക്കാരായ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും ഇറക്കിവിട്ടു. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞതിനെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കടബാധ്യത തീര്‍ക്കാന്‍ മുന്നോട്ടുവന്നു. തിങ്കളാഴ്ച വൈകീട്ട് ലുലു അധികൃതരെത്തി 10 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. ധനകാര്യ സ്ഥാപനത്തില്‍ അടയ്‌ക്കേണ്ട പലിശ ഉള്‍പ്പെടെയുള്ള കുടിശ്ശിക തുകയായ 8.25 ലക്ഷം രൂപ ചൊവ്വാഴ്ച അടയ്ക്കുമെന്ന് ഉറപ്പും നല്‍കി. വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത്…